കോ​ൺ​ഗ്ര​സ് നേ​താ​വ് സ്വ​ത​ന്ത്രസ്ഥാ​നാ​ർ​ഥി
Saturday, November 21, 2020 11:12 PM IST
ച​വ​റ : മു​ൻ ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഇ.​ജോ​ൺ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിയാ​യി മ​ത്സ​ര രം​ഗ​ത്ത്. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​വി​ൽ​ത്തോ​ട്ടം ഡി​വി​ഷ​നി​ലാ​ണ് ഇ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്.

ഇ​വി​ടെ യു​ഡി​എ​ഫി​ലെ കോ​ൺ​ഗ്ര​സി​ലെ ഡിസിസി സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സ​ന്തോ​ഷ് തു​പ്പാ​ശേരി, എ​ൽ​ഡി​എ​ഫി​ലെ സി​പി​ഐ പ്ര​തി​നി​ധി മു​ൻ പ​ന്മ​ന ഗ്രാമപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പു​ത്തേ​ഴം, എ​ൻ​ഡി​എ​യു​ടെ ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി വെ​റ്റ​മു​ക്ക് സോ​മ​ൻ, സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ബ്രി​ജേ​ഷ് നാ​ഥ് എ​ന്നി​വ​രാ​ണ് നി​ല​വി​ൽ പ്ര​ച​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി ഉ​ള്ള​ത്.

1995 - 2000 ൽ ​കോ​ൺ​ഗ്ര​സ് സീ​റ്റ​ൽ​നി​ന്ന് വി​ജ​യി​ച്ച് ച​വ​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് 2005 - 2010ൽ ​കോ​വി​ൽ​ത്തോ​ട്ടം ഡി​വി​ഷ​നി​ൽ നി​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചു ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം, 1988ൽ ​ക​രി​ത്തു​റ വാ​ർ​ഡി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് സീ​റ്റി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച് ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്നു ഇ.​ജോ​ൺ.

നി​ല​വി​ൽ കോ​ൺ​ഗ്ര​സ് ച​വ​റ ബ്ലോ​ക്ക് ക​മ്മി​റ്റി വൈ​സ്.​പ്ര​സി​ഡ​ന്‍റാ​ണ്. ആ​റ് വാ​ർ​ഡു​ക​ൾ ഉ​ള്ള കോ​വി​ൽ​തോ​ട്ടം ഡി​വി​ഷ​നി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഇ.​ജോ​ണി​നെ ഗ്രൂ​പ്പി​ന്‍റെ പേ​രി​ൽ നീ​ക്കി മ​റ്റൊ​രു ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് നേ​തൃ​ത്വം സ്ഥാ​നാ​ർ​ഥിയാ​യി നി​ർ​ത്തി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ഇ.​ജോ​ൺ കോ​വി​ൽ​ത്തോ​ട്ടം സീ​റ്റ് ചോ​ദി​ച്ച​പ്പോ​ൾ മ​റ്റൊ​രു ഡി​വി​ഷ​നാ​യ നീ​ണ്ട​ക​ര ന​ൽ​കാ​മെ​ന്ന് നേ​തൃ​ത്വം പ​റ​ഞ്ഞ​താ​യും എ​ന്നാ​ൽ അ​തി​ന് ത​യാ​റാ​കാ​തെ കോ​വി​ൽ​ത്തോ​ട്ടം മ​തി​യെ​ന്നു​മാ​ണ് ഇ.​ജോ​ൺ ആ​വ​ശ്യ​പ്പെ​ട്ട​ന്നു​മാ​ണ് വി​വ​രം. കോ​വി​ൽ​ത്തോ​ട്ടം സീ​റ്റി​ൽ സ​ന്തോ​ഷ് തു​പ്പാ​ശേരി​യെ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ന്തോ​ഷ് ന​വ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ചാ​ര​ണ​വും ന​ട​ത്തി​യി​രു​ന്നു.

ഇ.​ജോ​ണി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ർ​ന്നു വ​രി​ക​യാ​ണെ​ന്നാ​ണ് വി​വ​രം .