കരവാളൂരിൽ അങ്കം മുറുകുന്നു
Saturday, November 21, 2020 11:13 PM IST
പു​ന​ലൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ര​വാ​ളൂ​ർ ഡി​വി​ഷ​നി​ൽ അ​ങ്കം മു​റു​കു​ന്നു. എ​ൽ​ഡി​എ​ഫി​ന്‍റെ കു​ത്ത​ക സീ​റ്റി​ൽ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് യുഡി​എ​ഫിന്‍റെ പ്ര​തീ​ക്ഷ. ശ​ക്ത​മാ​യ പ്ര​ച​ര​ണ​വു​മാ​യി ബിജെ​പി​യും സ​ജീ​വ​മാ​ണ്.​

നി​ല​വി​ൽ ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 16, ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ 13, ഏ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ 10 എ​ന്നി​ങ്ങ​നെ 42 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ക​ര​വാ​ളൂ​ർ ഡി​വി​ഷ​ൻ. ക​ര​വാ​ളൂ​ർ ഡി​വി​ഷ​ൻ ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​ജ​യം ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി​രു​ന്നു.

നി​ല​വി​ൽ ഡി​വി​ഷ​നി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ ബി.​സ​രോ​ജാ​ദേ​വി 7125 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഡോ.​കെ.​ഷാ​ജി​യും യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഷി​ബു ബെ​ഞ്ച​മി​നു​മാ​ണ് മ​ത്സ​രി​യ്ക്കു​ന്ന​ത്.​ എ​ൻഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ഇ​വി​ടെ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് എ​സ്.​ഹ​രി​കു​മാ​റാ​ണ്. ഡോ.ഷാ​ജി വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് വ​ള​ർ​ന്നു​വ​ന്ന​ത്. ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റായും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സ​ർ​വ്വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റം​ഗ​മാ​യി​രു​ന്നു.

യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷി​ബു ബെ​ഞ്ച​മി​ൻ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ വ​ള​ർ​ന്നു വ​ന്ന നേ​താ​വാ​ണ്.​നി​ല​വി​ൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​ണ്.​നി​ര​വ​ധി സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.​

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ഇ​വി​ടെ അ​ങ്കം കു​റി​യ്ക്കു​ന്ന​ത് എ​സ്.​ഹ​രി​കു​മാ​റാ​ണ്. ബി​ജെ​പി രാ​ഷ്ടീ​യ​ത്തി​ലെ ശ​ക്ത​നാ​യ നേ​താ​വാ​യ ഇ​ദ്ദേ​ഹം ഒ​രു ക​ലാ​കാ​ര​ൻ കൂ​ടി​യാ​ണ്. പ​ഴ​യ കാ​ല സി​നി​മ​യാ​യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഗു​രു​വി​ൽ അ​സ്സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ശ​ക്ത​മാ​യ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​നാ​കു​മെ​ന്നാ​ണ് എ​ൽഡി​എ​ഫ് പ്ര​തീ​ക്ഷി​യ്ക്കു​ന്ന​ത്. ത​ങ്ങ​ൾ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വോ​ട്ടാ​യി മാ​റു​മെ​ന്നും എ​ൽഡി​എ​ഫ് ക്യാ​മ്പു​ക​ൾ വി​ല​യി​രു​ത്തു​ന്നു.

എ​ന്നാ​ൽ സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​കാ​രം വോ​ട്ടാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​മെ​ന്നാ​ണ് യുഡി​എ​ഫ് നേ​താ​ക്ക​ൾ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ക​ര​വാ​ളൂ​ർ, ഇ​ട​മു​ള​യ്‌​ക്ക​ൽ ഗ്രാമപ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ൻ​തൂ​ക്കം നേ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് യു​ഡി​എ​ഫിന്‍റെ പ്ര​തീ​ക്ഷ.

എ​ന്നാ​ൽ ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്‍റെ പ്ര​തീ​തി​യു​ള​വാ​ക്കാ​ൻ ഇ​വി​ടെ ബി​ജെ​പി​യും ശ്ര​മി​ക്കു​ന്നു​ണ്ട്. പാ​ർ​ട്ടി​ക്ക് സ്വാ​ധീ​ന​മു​ള്ള ചി​ല മേ​ഖ​ല​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​മെ​ന്നാ​ണ് അ​വ​രു​ടെ​യും വി​ല​യി​രു​ത്ത​ൽ. എ​ന്താ​യാ​ലും മ​ത്സ​രം ക​ടു​ക്കു​ന്ന​തോ​ടെ പ്ര​വ​ച​ന​ങ്ങ​ൾ അ​സാ​ധ്യ​മാ​ക്കി മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്ത് സ​ജീ​വ​മാ​യി​ട്ടു​ണ്ട്.