തേ​വ​ല​ക്ക​രയിൽ ക​ന്നി​യ​ങ്ക​ക്കാ​രു​ടെ മ​ത്സ​രം
Saturday, November 21, 2020 11:13 PM IST
ച​വ​റ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തേ​വ​ല​ക്ക​ര ഡി​വി​ഷ​നി​ൽ ഇ​ക്കു​റി ക​ന്നി​യ​ങ്ക​ക്കാ​രു​ടെ മ​ത്സ​രം വാ​ശി​യും ചൂ​ടേ​റി​യ​തു​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​ലെ ബി.​സേ​തു​ല​ക്ഷ്മി 2000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച ഡി​വി​ഷ​നാ​ണ് ഇ​ത്. 1995 - 2000 ൽ ​എ​ൽ​ഡി​എ​ഫി​ലെ സി​പി​എം പ്ര​തി​നി​ധി വി​ജ​യ​ല​ക്ഷ്മി​യും 2000 - 05 ൽ ​യു​ഡി​എ​ഫി​ലെ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി എ​ൻ.​വി​ജ​യ​ൻ പി​ള്ള​യും 2005 - 2010 ൽ ​ഡി​ഐ​സി​യി​ലെ അ​നി​ൽ നാ​രാ​യ​ണ​നും 2010 - 2015ൽ ​യു​ഡി​എ​ഫി​ലെ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി വി​ഷ്ണു വി​ജ​യ​നും 2015- 2020ൽ ​യു​ഡി​എ​ഫി​ലെ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി ബി.​സേ​തു​ല​ക്ഷ്മി​യു​മാ​ണ് വി​ജ​യി​ച്ചി​ട്ടു​ള്ള​ത്.

ഡി ​ഐ സി ​പ്ര​തി​നി​ധി​യാ​യി എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ​യാ​ണ് അ​നി​ൽ നാ​രാ​യ​ണ​ൻ വി​ജ​യി​ച്ച​ത്. പ​ന്മ​ന 7 , ച​വ​റ 3 , തേ​വ​ല​ക്ക​ര 23 , തെ​ക്കും​ഭാ​ഗം 13 എ​ന്നി​വ ഉ​ൾ​പ്പെ​ട്ട 46 വാ​ർ​ഡു​ക​ൾ ചേ​ർ​ന്ന​താ​ണ് തേ​വ​ല​ക്ക​ര ഡി​വി​ഷ​ൻ.

തേ​വ​ല​ക്ക​ര ഡി​വി​ഷ​നി​ൽ നി​ന്നും ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയാ​യി മ​ത്സ​രി​ക്കു​ന്ന​ത് ദി​ന​ക​ർ കോ​ട്ട​ക്കു​ഴി​യാ​ണ്. ഒ​ന്ന​ര ദ​ശാ​ബ്ദ​ക്കാ​ല​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വം. യുഡിഎ​ഫ് മു​ൻ നി​യ​മ​സ​ഭാ സാ​മാ​ജി​ക​ൻ കോ​ട്ട​ക്കു​ഴി സു​കു​മാ​ര​ന്‍റെ മ​ക​നായ ഇദ്ദേഹത്തിന്‍റെ ക​ന്നി​യ​ങ്ക​മാ​ണ്.

ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ളേ​ജി​ലെ​ത്തു​മ്പോ​ൾ സ​ജീ​വ കെഎ​സ് യു പ്ര​വ​ർ​ത്ത​ക​നാ​യി. കേ​ര​ള സ്റ്റേ​റ്റ് റി​പ്രോ​ഗ്രാ​ഫി​ക് സെ​ന്‍റ​റി​ലെ ക​ംപ്യൂട്ട​ർ ഇ​ൻ​സ്ട്ര​ക്ട​ർ, ഐഎ​ച്ച്​ആ​ർഡി എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് സ്റ്റാഫ് എ​ന്നി​ങ്ങ​നെ വി​വി​ധ ജോ​ലി​ക​ൾ ചെ​യ്തു. കെഎ​സ് യു ജി​ല്ലാ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ൺ​ഗ്ര​സ്- കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ഭാ​ര​വാ​ഹി, മാ​ന​വ​സംസ്കൃ​തി​യു​ടെ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പൊ​തു​പ്രവ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യി. ധാ​രാ​ളം സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് പോ​ലീ​സ് മ​ർ​ദന​ങ്ങ​ൾ​ക്കും മ​റ്റ് ന​ട​പ​ടി​ക​ൾ​ക്കും വി​ധേ​യ​നാ​കാ​നും ഇ​ട​യാ​യി​ട്ടു​ണ്ട് . പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തേ​വ​ല​ക്ക​ര ഡി​വി​ഷ​നി​ൽ എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥിയാ​യി മ​ത്സ​രി​ക്കു​ന്ന​ത് എ​സ്.സോ​മ​ൻ ആ​ണ്. ക​ന്നി​യ​ങ്ക​ത്തി​നൊ​രു​ങ്ങു​ന്നു. തേ​വ​ല​ക്ക​ര കോ​യി​വി​ള സ്വ​ദേ​ശി​യാ​യ സോ​മ​ൻ സി ​പി ഐ ​യു​ടെ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​ണ്. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​ദ്യാ​ർ​ഥി യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ പൊ​തു രാ​ഷ്ട്രീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​യ സോ​മ​ൻ എഐവൈ​എ​ഫ് താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യി​രു​ന്നു.

യു​വ​ജ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്ക​വെ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 ദി​വ​സ​ക്കാ​ലം ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചു. ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​നാ​യ ഇ​ദ്ദേഹം തേ​വ​ല​ക്ക​ര കെ ​സി പി​ള്ള സ്മാ​ര​ക ഉ​ദ​യ​ഗ്ര​ന്ഥ​ശാ​ല​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

തേ​വ​ല​ക്ക​ര പു​ത്ത​ൻ​സ​ങ്കേ​തം സ്വ​ദേ​ശി​യാ​യ ജി.​ആ​ർ പ്ര​സീ​ദ് ആ​ണ് ബി​ജെ​പി​യു​ടെ സാ​ര​ഥി​യാ​യി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. 1995 സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം, ബി​എം​എ​സ് തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് ട്ര​ഷ​റ​ർ, എ​സ് സി ​എ​സ് റ്റി ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. പ്ര​സീ​ദും ക​ന്നി​യ​ങ്ക​ക്കാ​ര​നാ​ണ്.