വെ​ളി​ന​ല്ലൂ​രി​ന് വെ​ളി​ച്ചം പ​ക​രാ​ൻ
Sunday, November 22, 2020 10:06 PM IST
കൊ​ല്ലം: വെ​ളി​ന​ല്ലൂ​ർ ഡി​വി​ഷ​ൻ സ്വ​ന്ത​മാ​ക്കാ​ൻ ഇ​ത്ത​വ​ണ എ​ല്ലാ മു​ന്ന​ണി​ക​ളും ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത് യു​വാ​ക്ക​ളെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പോ​രാ​ട്ട​ഭൂ​മി​യി​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ ചൂ​ടും​ചൂ​രും ഏ​റെ​യാ​ണ്.
ഇ​ട​തു​പ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള മേ​ഖ​ല​യാ​ണ് ഈ ​ഡി​വി​ഷ​ൻ. എ​ന്നാ​ൽ 2010-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യു​ണ്ടാ​യി. യു​ഡി​എ​ഫി​ലെ പി.​എ​സ്.​പ്ര​ദീ​പ് അ​ട്ടി​മ​റി​യി​ലൂ​ടെ വി​ജ​യം ക​ര​സ്ഥ​മാ​ക്കി. എ​ന്നാ​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ഡി​വി​ഷ​ൻ അ​നാ​യാ​സം തി​രി​ച്ചു​പി​ടി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ ഇ​വി​ടം വ​നി​താ സം​വ​ര​ണ​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ പ​ട്ടി​ക​ജാ​തി സം​വ​ര​ണം.
വെ​ളി​ന​ല്ലൂ​ർ, ഇ​ള​മാ​ട്, പൂ​യ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്ന് വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഡി​വി​ഷ​ന്‍റെ ഭൂ​പ​ടം. ആ​കെ 53 ഡി​വി​ഷ​നു​ക​ളു​ണ്ട്. വെ​ളി​യം, വെ​ളി​ന​ല്ലൂ​ർ, ഇ​ള​മാ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​ര​ണം എ​ൽ​ഡി​എ​ഫി​നാ​ണ്. പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫും ഭ​രി​ക്കു​ന്നു.
ഡി​വൈ​എ​ഫ്ഐ ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, വെ​ളി​ന​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മി​തി അം​ഗം എ​ന്ന നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഡ്വ.​എ​സ്.​ഷൈ​ൻ​കു​മാ​റാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​ട​യ്ക്ക​ൽ, കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​ക​ളി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലെ മി​ക​വും അ​ഭി​ഭാ​ഷ​ക​ൻ എ​ന്ന നി​ല​യി​ലു​ള്ള അം​ഗീ​കാ​ര​വും ഷൈ​ൻ​കു​മാ​റി​ന് അ​നു​കൂ​ല ഘ​ട​ക​മാ​കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.
ജി​ല്ലാ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളും നി​യ​മ​വി​ദ്യാ​ർ​ഥി​യു​മാ​യ എ​സ്.​ശ​ര​ത്തി​നെ​യാ​ണ് ഡി​വി​ഷ​ൻ തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ ഓ​യൂ​ർ ഡി​വി​ഷ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്നു. കെ​എ​സ് യു ​കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, ജി​ല്ലാ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.
ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ ബി​ജെ​പി നി​യോ​ഗം ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത് പാ​ർ​ട്ടി ച​ട​യ​മം​ഗ​ലം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും ഡ്രൈ​വ​റു​മാ​യ എ​സ്.​ബൈ​ജു​വി​നെ​യാ​ണ്. രാ​ഷ്ട്രീ​യ രം​ഗ​പ്ര​വേ​ശം എ​ബി​വി​പി​യി​ലൂ​ടെ. ബി​ജെ​പി ബൂ​ത്ത് സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, ച​ട​യ​മം​ഗ​ല​ത്തെ പ​ട്ടി​ക​ജാ​തി മോ​ർ​ച്ച പ്ര​സി​ഡ​ന്‍റ്, പാ​റ​ക്വാ​റി തൊ​ഴി​ലാ​ളി ബി​എം​എ​സ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച് പ​രി​ച​യ​മു​ണ്ട്. എ​ൽ​ഡി​എ​ഫി​ലെ ടി.​ഗി​രി​ജ​കു​മാ​രി​യാ​ണ് നി​ല​വി​ൽ ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.