ഓ​ച്ചി​റ​യി​ൽ ആ​ര് കു​ടി​ൽ​കെ​ട്ടും
Sunday, November 22, 2020 10:06 PM IST
കൊ​ല്ലം: പ​ര​ബ്ര​ഹ്മ​മൂ​ർ​ത്തി​യു​ടെ നാ​ട്ടി​ൽ ഇ​ക്കു​റി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ആ​ര് കു​ടി​ൽ കെ​ട്ടും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ. ഇ​ട​തി​ന്‍റെ അ​പ്ര​മാ​ദി​ത്വം ആ​വ​ർ​ത്തി​ക്കു​മോ, അ​തോ യു​ഡി​എ​ഫ് വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​മോ എ​ന്ന​തി​നു​ള്ള ഉ​ത്ത​രം പ്ര​വ​ച​നാ​തീ​തം. പ്ര​ചാ​ര​ണ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഒ​പ്പം ബി​ജെ​പി​യു​മു​ണ്ട്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ ഓ​ച്ചി​റ​യു​ടെ മ​ന​സ് എ​ന്നും എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​ങ്ക​ത്ത​ട്ടി​ൽ പോ​രാ​ട്ടം ശ​ക്ത​മാ​ണ്. ഓ​ച്ചി​റ, ത​ഴ​വ, കു​ല​ശേ​ഖ​ര​പു​രം എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 42 വാ​ർ​ഡു​ക​ൾ ഈ ​ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ഴ​വ, കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​ര​ണം ഇ​ട​തു​മു​ന്ന​ണി​ക്കാ​യി​രു​ന്നു. ഓ​ച്ചി​റ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫും ക​ര​സ്ഥ​മാ​ക്കി. ഇ​ക്കു​റി ചി​ത്രം മാ​റു​മെ​ന്നാ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും അ​വ​കാ​ശ​വാ​ദം.
ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും മ​ഹി​ളാ കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ബി.​സെ​വ​ന്ത​കു​മാ​രി​യാ​ണ് ഇ​വി​ടെ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ഴു​ള്ള ഭ​ര​ണ മി​ക​വും അ​നു​ഭ​വ സ​ന്പ​ത്തും ഇ​വ​ർ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം. ഇ​വ​ർ ഓ​ച്ചി​റ സ്വ​ദേ​ശി​യാ​ണ്.
കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം, മ​ഹി​ളാ സം​ഘം ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന ഗേ​ളി ഷ​ൺ​മു​ഖ​നാ​ണ് എ​ൽ​ഡി​എ​ഫ് സാ​ര​ഥി. ഭ​ര​ണ രം​ഗ​ത്തെ മി​ക​വും സം​ഘ​ട​നാ നേ​തൃ​ത്വ​പാ​ട​വ​വും ഇ​വ​ർ​ക്കും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ഘ​ട​ക​മാ​ണ്.
ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും മ​ഹി​ളാ മോ​ർ​ച്ച മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​റു​മാ​യ ല​താ മോ​ഹ​ന​നാ​ണ് എ​ൻ​ഡി​എ​യ്ക്ക് വേ​ണ്ടി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. തൊ​ടി​യൂ​ർ സ്വ​ദേ​ശി​യാ​യ ഇ​വ​ർ ക​രു​നാ​ഗ​പ്പ​ള്ളി ന​ന്പ​രു​വി​കാ​ല ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ താ​ത്ക്കാ​ലി​ക അ​ധ്യ​പി​ക​യാ​ണ്. സം​ഘ​ട​നാ മി​ക​വും അ​ധ്യാ​പ​ന രം​ഗ​ത്തെ അ​നു​ഭ​വ സ​ന്പ​ത്തും ഇ​വ​ർ​ക്കും സ്വ​ന്തം. എ​ൽ‌​ഡി​എ​ഫി​ലെ അ​നി​ൽ എ​സ്.​ക​ല്ലേ​ലി​ഭാ​ഗ​മാ​ണ് നി​ല​വി​ൽ ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.