സ്ഥാനാർഥിയെ ചൊല്ലി തർ‌ക്കം ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി
Wednesday, November 25, 2020 10:08 PM IST
കൊ​ട്ടാ​ര​ക്ക​ര: സിപി​എം ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യും വി​മ​ത​നും മ​ൽ​സ​രി​ക്കു​ന്ന കോ​ട്ടാ​ത്ത​ല​യി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലും പെ​ട്ട​വ​ർ ഏ​റ്റു​മു​ട്ടി. ര​ണ്ടുപേ​ർ​ക്ക് പ​രി​ക്കേ​റ്റി​റ്റു​ണ്ട്. നാ​ലു പേ​രെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ്.

കോ​ട്ടാ​ത്ത​ല ച​രി​പ്പു​റ​ത്ത് വീ​ട്ടി​ൽ വി​പി​ൻ (21), പാ​ല​വി​ള വീ​ട്ടി​ൽ വി​ശാ​ഖ് (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വി​പി​ന് ക​മ്പി​വ​ടി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ത​ല​ക്ക് പ​രി​ക്കേ​റ്റു.​വി​ശാ​ഖി​ന് സി​മ​ന്‍റ് ക​ട്ട കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്.​ ഇ​രു​വ​രും ചി​കി​ത്സ​യി​ലാ​ണ്.​ അ​ജ​യ​കു​മാ​ർ (37) പാ​ല​വി​ള വീ​ട്, ജ​യ​ച്ച​ന്ദ്ര​ൻ (45) പാ​ല​വി​ള വീ​ട്, ലാ​ലു (51) പാ​ല​വി​ള വീ​ട്, വി​പി​ൻ (27) ച​രി​പ്പു​റ​ത്ത് വീ​ട് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒന്പതോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.​ ഇ​വി​ടെ സി​പി​എം മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ.​ബേ​ബി​യാ​ണ് എ​ൽ​ഡി​എ​ഫിന്‍റെ ​ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി. കോ​ട്ടാ​ത്ത​ല ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​യ എ​സ്.​ശ്രീ​കു​മാ​ർ വി​മ​ത​നാ​യും മ​ൽ​സ​രി​ക്കു​ന്നു. ശ്രീ​കു​മാ​റി​നെ ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി പു​റ​ത്താ​ക്കി​യി​രു​ന്നു.​ ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത​യു​ണ്ടെ​ന്ന പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്തി​രു​ന്നു. പോ​ലീ​സ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ടാ​ണ് കൂ​ടു​ത​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത്. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​​ഹം ക്യാ​മ്പു​ചെ​യ​തു വ​രു​ന്നു.
തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​ധ​പ്പെ​ട്ട ല്ല ​സം​ഘ​ർ​ഷ​മു​ണ്ടാ​യ​തെ​ന്നും വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​യി​രു​ന്നുമെ​ന്നാ​ണ് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം