കൊല്ലം: തെരഞ്ഞെടുപ്പില്‍ നാലു മുനിസിപ്പാലിറ്റികളിലായി 445 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 206 പുരുഷന്മാരും 239 സ്ത്രീകളും. 510 പേര് പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ 165 പേര് പത്രിക പിന്‍വലിച്ചു.
പരവൂര്‍ നഗരസഭയില്‍ 32 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ഥികള്‍ ഉണ്ട്. 63 പേര് വനിതകളാണ്. തെക്കുംഭാഗം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ആറ് പേര്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ വനിതാ സംവരണ വാര്‍ഡായ ചില്ലയ്ക്കലില്‍ ആണ് രണ്ടുപേര്‍. 163 പേര് പത്രിക സമര്‍പ്പിച്ചവരില്‍ 52 പേര് പിന്‍വലിച്ചിരുന്നു.
പുനലൂര്‍ നഗരസഭയില്‍ 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ഥികളാണുള്ളത്. 54 പേര് വനിതകളാണ്. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ പേപ്പര്‍മില്‍, നേതാജി, ഭരണിക്കാവ് വാര്‍ഡുകളിലാണ് അഞ്ചുവീതം. രണ്ട് സ്ഥാനാര്‍ഥികള്‍ മാത്രമുള്ള ആറു വാര്‍ഡുകളുമുണ്ട്. 146 പേര് പത്രിക സമര്‍പ്പിച്ചതില്‍ 35 പേര് പിന്‍വലിച്ചിരുന്നു.
കരുനാഗപ്പള്ളി നഗരസഭയില്‍ 35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ഥികള്‍ ഉണ്ട്. 63 പേര് വനിതകളാണ്. മരുതൂര്‍കുളങ്ങര എല്‍പിഎസ് വാര്‍ഡിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍, അഞ്ചു പേര്. 174 പേര് പത്രിക സമര്‍പ്പിച്ചിരുന്നു. 62 പേര് പിന്‍വലിച്ചു.
കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ 29 വാര്‍ഡുകളിലായി 111 പേര് മത്സര രംഗത്തുണ്ട്. 59 സ്ത്രീകളും 52 പുരുഷന്മാരും. 127 പേര് പത്രിക സമര്‍പ്പിച്ചതില്‍ 16 പേര് പിന്‍വലിച്ചു. പുലമണ്‍ ടൗണ്‍ വാര്‍ഡിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍, ഏഴുപേര്‍. തൃക്കണ്ണമംഗല്‍ വാര്‍ഡില്‍ ആറുപേരും. 127 പേര് പത്രിക സമര്‍പ്പിച്ചവരില്‍ 16 പേര് പിന്‍വലിച്ചു.
ഗ്രാമപഞ്ചായത്തുകളില്‍
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ 68 ഗ്രാമപഞ്ചായത്തുകളിലായി ആകെ 4408 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 2347 സ്ത്രീകളാണ്. ആകെ 6099 പേരാണ് പത്രിക സമര്‍പ്പിച്ചതില്‍ 1691 പേര് പിന്‍വലിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ എണ്ണം, സ്ത്രീ, പുരുഷന് ക്രമത്തില്‍. ഓച്ചിറ-57, 35, 22. കുലശേഖരപുരം-80, 48, 32. തഴവ-76, 37, 39. ക്ലാപ്പന-49, 30, 19. ആലപ്പാട്-51, 27, 24. തൊടിയൂര്‍-83, 45, 38. ശാസ്താംകോട്ട-75, 41, 34. പടിഞ്ഞാറേ കല്ലട-43, 15, 28. ശൂരനാട് തെക്ക്-60, 39, 21. പോരുവഴി-77, 38, 39. കുന്നത്തൂര്‍-62, 36, 26. ശൂരനാട് വടക്ക്-65, 38, 27. മൈനാഗപ്പള്ളി-83, 48, 35. ഉമ്മന്നൂര്‍-69, 37, 32. വെട്ടിക്കവല-73, 36, 37. മേലില-55, 33, 22. മൈലം-80, 37, 43. കുളക്കട-70, 38, 32. പവിത്രേശ്വരം-69, 36, 33. വിളക്കുടി-80, 40, 40. തലവൂര്‍-75, 36, 39. പിറവന്തൂര്‍-76, 37, 39. പട്ടാഴി വടക്കേക്കര-41, 23, 18. പട്ടാഴി-43, 21, 22. പത്തനാപുരം-73, 38, 35. കുളത്തൂപ്പുഴ-82, 46, 36. ഏരൂര്‍-75, 41, 34. അലയമണ്‍-49, 28, 21. അഞ്ചല്‍-76, 36, 40. ഇടമുളയ്ക്കല്‍-83, 46, 37. കരവാളൂര്‍-60, 29, 31. തെന്മല-58, 33, 25. ആര്യങ്കാവ്-47, 26, 21. വെളിയം-75, 38, 37. പൂയപ്പള്ളി-49, 29, 20. കരീപ്ര-59, 32, 27. എഴുകോണ്‍-49, 28, 21. നെടുവത്തൂര്‍-64, 38, 26. തൃക്കരുവ-53, 28, 25. പനയം-55, 28, 27. പെരിനാട്-65, 32, 33. കുണ്ടറ-48, 27, 21. പേരയം-57, 29, 28. കിഴക്കേ കല്ലട-51, 23, 28. മണ്‍ട്രോതുരുത്ത്-41, 22, 19. തെക്കുംഭാഗം-42, 23, 19. ചവറ-83, 45, 38. തേവലക്കര-81, 46, 35. പന്മന-88, 51, 37. നീണ്ടകര-38, 20, 18. മയ്യനാട്-78, 39, 39. ഇളമ്പള്ളൂര്‍-68, 35, 33. തൃക്കോവില്‍വട്ടം-84, 42, 42. കൊറ്റങ്കര-73, 41, 32. നെടുമ്പന-77, 40, 37. ചിതറ-97, 49, 48. കടയ്ക്കല്‍-52, 25, 27. ചടയമംഗലം-54, 30, 24. ഇട്ടിവ-79, 44, 35. വെളിനല്ലൂര്‍-77, 39, 38. ഇളമാട്-61, 31, 30. നിലമേല്‍-44, 24, 20. കുമ്മിള്‍-44, 21, 23. പൂതക്കുളം-64, 33, 31. കല്ലുവാതുക്കല്‍-84, 43, 41. ചാത്തന്നൂര്‍-62, 32, 30. ആദിച്ചനല്ലൂര്‍-63, 32, 31. ചിറക്കര-54, 28, 26.