സ്ഥാ​നാ​ർ​ഥി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ
Thursday, November 26, 2020 10:21 PM IST
ഇ​ര​വി​പു​രം: വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന​തി​നി​ടെ വ​നി​താ സ്ഥാ​നാ​ർ​ഥി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ ഇ​ര​വി​പു​രം പോ​ലീ​സ് പി​ടി​കൂ​ടി. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യും ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ​പ്പെ​ട്ട​യാ​ളു​മാ​യ മു​ള്ളു​വി​ള ഹ​രി​ശ്രീ​ന​ഗ​ർ​വാ​റു​തു​ണ്ടി​ൽ വീ​ട്ടി​ൽ ബൈ​ജു (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​ക്ക​ഴി​ഞ്ഞ 22 ന് ​രാ​വി​ലെ 11- നാ​ണ് ഇ​യാ​ൾ വ​നി​താ സ്ഥാ​നാ​ർ​ഥി​യ്ക്കു നേ​രേ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച​ത്. ഏ​താ​നും ദി​വ​സം മു​മ്പ് ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ പ്ര​തി കൂ​ന​മ്പാ​യി​ക്കു​ളം ഭാ​ഗ​ത്ത് ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. 20 ന് ​പാ​ല​ത്ത​റ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ​ത്തി ഡോ​ക്ട​റെ​യും ജീ​വ​ന​ക്കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
കൂ​ന​മ്പാ​യി​ക്കു​ള​ത്തു വ​ച്ച് റി​ട്ട.​ഇ​എ​സ്ഐ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും അ​ടു​ത്തു​ള്ള ക​ട​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​സ്എ​ച്ച്ഒ.​വി​നോ​ദ് കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.