ത​ന്ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് മു​ന്ന​ണി​ക​ൾ
Thursday, November 26, 2020 10:21 PM IST
എ​സ്.​ആ​ർ. സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​വ​ലം പ​ത്ത് ദി​വ​സം അ​വ​ശേ​ഷി​ക്കേ മൂ​ന്ന് മു​ന്ന​ണി​ക​ളും പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച് തു​ട​ങ്ങി. എ​തി​രാ​ളി​ക​ളെ ക​ട​ത്തി​വെ​ട്ടാ​നു​ള്ള സ​ർ​വ അ​ട​വു​ക​ളും ത​ന്ത്ര​ങ്ങ​ളും പു​റ​ത്തെ​ടു​ത്താ​ണ് പ്ര​ചാ​ര​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ എ​ങ്ങും പ​ഴ​യ ആ​വേ​ശം കാ​ണാ​നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പ്ര​ചാ​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ​യാ​ണ്.
ദേ​ശീ​യ പ​ണി​മു​ട​ക്ക് ദി​ന​മാ​യ​തി​നാ​ൽ ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കി​യ​ത് ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം പ​രി​മി​ത​മാ​യ പ്ര​വ​ർ​ത്ത​ക​ർ​മാ​ത്ര​മാ​ണ് ഒ​പ്പം പോ​കു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്രം പോ​യി വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു​മു​ണ്ട്. എ​ല്ലാ വീ​ടു​ക​ളി​ലും ഒ​രു ത​വ​ണ​യെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി എ​ത്തി എ​ല്ലാ​വ​രെ​യും നേ​രി​ൽ​ക​ണ്ടു എ​ന്ന് ഉ​റ​പ്പി​ക്കാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​ണ് എ​ല്ലാ​വ​രും.
സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​ന​ത്തി​നും ഇ​ക്കു​റി പ​രി​മി​തി​ക​ൾ ഏ​റെ​യു​ണ്ട്. എ​ങ്കി​ലും പ്ര​ധാ​ന മു​ന്ന​ണി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ പ​ര്യ​ട​നം നി​ശ്ച​യി​ച്ച് ക​ഴി​ഞ്ഞു. ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ പ​ര്യ​ട​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​നെ ഏ​ത് രീ​തി​യി​ൽ വോ​ട്ട​ർ​മാ​ർ സ്വീ​ക​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ മു​ന്ന​ണി നേ​താ​ക്ക​ൾ​ക്കെ​ല്ലാം ആ​ശ​ങ്ക​യു​മു​ണ്ട്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലും എ​ൽ‌​ഡി​എ​ഫി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും പ്ര​ക​ട​ന പ​ത്രി​ക​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഇ​രു​പ​ക്ഷ​വും ഇ​തി​നാ​യി വി​ദ​ഗ്ധ​രെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​തേ​സ‍​മ​യം എ​ൻ​ഡി​എ പ്ര​ക​ട​ന പ​ത്രി​ക​യ്ക്ക് പ​ക​രം ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും എ​തി​രേ​യു​ള്ള കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യാ​യി​രി​ക്കും വോ​ട്ട​ർ​മാ​രെ സ​മീ​പി​ക്കു​ക.
മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പു​റ​മേ റി​ബ​ലു​ക​ളും സ്വ​ത​ന്ത്ര​രു​മൊ​ക്കെ പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ചു​വ​രെ​ഴു​ത്തി​ലും പോ​സ്റ്റ​റു​ക​ളി​ലു​മെ​ല്ലാം ഇ​വ​രും ഒ​ട്ടും പി​ന്നി​ല​ല്ല. എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ചു​വ​രെ​ഴു​ത്തു​ക​ൾ പൂ​ർ​ണ​മാ​യും അ​വ​സാ​നി​ച്ച അ​വ​സ്ഥ​യാ​ണ്. ചു​വ​രു​ക​ൾ കി​ട്ടാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ൽ​പോ​ലും അ​ഭ്യ​ർ​ഥ​ന എ​ഴു​തി​യ​വ​രു​മു​ണ്ട്.
ഇ​പ്പോ​ൾ ഓ​രോ​ദി​വ​സ​വും ക​വ​ല​ക​ളി​ൽ പു​തു​താ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് ഫ്ള​ക്സ് ബോ​ർ​ഡു​ക​ളാ​ണ്. ഫ്ല​ക്സു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ ക​ടു​ത്ത വാ​ശി​യാ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ളും കാ​ണി​ക്കു​ന്ന​ത്. തെ​ര​ഞ്ഞ​ടു​പ്പി​ൽ ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മൊ​ന്നും പ​ല​യി​ട​ത്തും ലം​ഘി​ക്ക​പ്പെ​ടു​ന്നു​മു​ണ്ട്.
മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വാ​ർ​ഡ്ത​ല ക​ൺ​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ക​ഴി​ഞ്ഞു. കു​ടും​ബ​യോ​ഗ​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ് എ​ല്ലാ​വ​രും. കോ​വി​ഡ് സാ​ഹ​ച​ര്യം കാ​ര​ണം കു​ടും​ബ യോ​ഗ​ങ്ങ​ൾ​ക്ക് വോ​ട്ട​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം കു​റ​വാ​ണെ​ന്ന് നേ​താ​ക്ക​ൾ ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന തി​ര​ക്കി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും.
പ്ര​ചാ​ര​ണം കൂ​ടു​ത​ൽ കൊ​ഴു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും സം​സ്ഥാ​ന നേ​താ​ക്ക​ളും മു​ൻ​മ​ന്ത്രി​മാ​രും അ​ട​ക്ക​മു​ള്ള​വ​ർ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ പ്ര​മു​ഖ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.
പ്ര​ചാ​ര​ണം ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​യ്ക്ക് ക​ട​ന്ന​പ്പോ​ൾ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ഇ​ട​തു​കോ​ട്ട​ക​ൾ പ​ല​തും ഇ​ക്കു​റി ക​ട​പു​ഴ​കും എ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ അ​വ​കാ​ശ​വാ​ദം. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ഇ​ത്ത​വ​ണ​യും ഉ​ണ്ടാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് ഇ​ട​തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. നി​ല മെ​ച്ച​പ്പെ​ടു​ന്ന​തി​ന് അ​പ്പു​റം അ​ട്ടി​മ​റി വി​ജ​യ​ങ്ങ​ളാ​ണ് എ​ൻ​ഡി​എ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ല​ട​ക്കം പ​ല​യി​ട​ത്തും ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്നും അ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു.