വോ​ട്ട് ഉ​റ​പ്പി​ക്കാ​ന്‍ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രും
Friday, November 27, 2020 10:52 PM IST
തെ​ന്മ​ല: സ്ഥാ​നാ​ര്‍​ഥി​ക​ളും മു​ന്ന​ണി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും വോ​ട്ടു ഉ​റ​പ്പി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് ഇ​പ്പോ​ള്‍. ഒ​രു വോ​ട്ടു ഉ​റ​പ്പി​ക്കാ​നാ​യി എ​ന്ത് ത​ന്ത്ര​വും ഏ​തു​ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​വും ന​ട​ത്തി എ​ല്ലാ മു​ന്ന​ണി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ക​യാ​ണ്. ഇ​ക്കു​റി തെ​ന്മ​ല​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ടു തേ​ടി സി​നി​മ സം​വി​ധാ​യ​ക​നെ ത​ന്നെ പ്ര​ചാ​ര​ണ രം​ഗ​ത്തി​ര​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​ട​തു മു​ന്ന​ണി.

സി​നി​മാ സം​വി​ധാ​യ​ക​ന്‍ എം​എ നി​ഷാ​ദ് ആ​ണ് തെ​ന്മ​ല​യി​ലെ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ടു​ക​ള്‍ തേ​ടി വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി​യ​ത്. തെ​ന്മ​ല ടൗ​ൺ വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി വി ​എ​സ് മ​ണി, ഒ​റ്റ​യ്ക്ക​ൽ അ​ഞ്ചാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി അ​ലി​ൻ ബി​ജു, പ​ത്തേ​ക്ക​ർ സ്ഥാ​നാ​ർ​ഥി രാ​ജേ​ശ്വ​രി എ​ന്നി​വ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എം​എ നി​ഷാ​ദ് നേ​രി​ട്ടെ​ത്തി വോ​ട്ടു​ക​ള്‍ അ​ഭ്യ​ര്‍​ഥി​ച്ച​ത്. സാ​ധാ​ര​ണ നി​യ​മ​സ​ഭ, ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ സി​നി​മ താ​ര​ങ്ങ​ളെ എ​ത്തി​ച്ചു ഇ​ട​തു​വ​ല​ത് എ​ന്‍​ഡി​എ മു​ന്ന​ണി​ക​ള്‍ വോ​ട്ടു തേ​ടാ​റു​ണ്ടെ​ങ്കി​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യ​മാ​ണ് സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ചാ​ര​ണ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.