പാ​ര​ഡി​ഗാ​ന​ങ്ങ​ളു​മാ​യി ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ
Friday, November 27, 2020 10:52 PM IST
കൊ​ട്ടാ​ര​ക്ക​ര:​ ത​ദേശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥിക​ൾ​ക്കാ​യി പ്ര​ചാ​ര​ണ ഗാ​ന​ങ്ങ​ളൊ​രു​ക്കി ന​ൽ​കു​ക​യാ​ണ് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ ബൈ​ജു​വും ലൈ​ജു​വും. എ​ല്ലാ മു​ന്ന​ണി​ക​ൾ​ക്കും വേ​ണ്ടി പാ​ട്ടൊ​രു​ക്കു​ന്ന ഇ​വ​രു​ടെ പാ​ര​ഡി​ഗാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ജ​ന​ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.
നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പി​ണ​റ്റി​ൻ മൂ​ട് ലൈ​ജീ സ​ദ​ന​ത്തി​ൽ ബൈ​ജു​വും ലൈ​ജു​വുമാ​ണ് ഈ ​ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ൾ. മു​ൻ കാ​ല​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പാ​ട്ടെ​ഴു​തി ഈ​ണം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​തൊ​രു പ്രൊ​ഫ​ഷ​നാ​യി സ്വീ​ക​രി​ക്കു​ന്ന​ത് ഇ​പ്പോ​ഴാ​ണ്.
പാ​ര​ൽ കോ​ളേ​ജ് അ​ധ്യാ​പ​ക​രാ​യ ഇ​രു​വ​ർ​ക്കും കോ​വി​ഡ് കാ​ലം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​ഴി​വി​നെ തെര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. എ​ല്ലാ മു​ന്ന​ണി​ക​ൾ​ക്കും വേ​ണ്ടി പാ​ട്ടെ​ഴു​തു​ന്ന ഇ​വ​ർ ഈ​ണ​വും റി​ക്കാ​ർ​ഡിം​ഗും സ്വ​ന്തം നി​ല​യി​ൽ നി​ർ​വഹി​ച്ചു വ​രു​ന്നു.
സ്ഥാ​നാ​ർ​ഥിക​ളും നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന ഇ​ഷ്ട​മു​ള്ള സി​നി​മാ പാ​ട്ടു​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​ന​മാ​ക്കി മാ​റ്റി ന​ൽ​കു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി.​ ത​മി​ഴ് സി​നി​മാ പാ​ട്ടു​ക​ളോ​ടാ​ണ് സ്ഥാ​നാ​ർ​ഥികൾക്ക് ക​മ്പ​മെ​ന്നാ​ണ് ഈ ​പാ​ട്ടു നി​ർ​മ്മാ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം. മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളി​ലും പ്ര​ച​ര​ണ ഗീ​ത​മെ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ക്കാ​രും എ​ത്താ​റു​ണ്ടെ​ന്നും ഇ​വർ പ​റ​യു​ന്നു. ര​ണ്ട് പേ​രും ചേ​ർ​ന്നാ​ണ് ര​ച​ന​യും സം​വി​ധാ​ന​വും ഒ​രു​ക്കു​ന്ന​ത്. സി​നി​മാ മേ​ഖ​ല​യി​ൽ ചു​വ​ടുവെ​ക്ക​ണ​മെ​ന്നാ​ണ് ഇ​ര​ട്ട​ക​ളു​ടെ ആ​ഗ്ര​ഹം.
മോ​ഡി​ക്കും പാ​ട്ടെ​ഴു​തി ന​ൽ​കാ​നു​ള്ള അ​വ​സ​രം ഉ​ര​ട്ട​ക​ളാ​യ ബൈ​ജു​വി​നും ലൈ​ജു​വി​നു​മു​ണ്ടാ​യി. മോ​ഡി​യെ​ന്നു കേ​ൾ​ക്കു​മ്പോ​ൾ ഞെ​ട്ട​രു​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി​യ​ല്ല ഈ ​സ്ഥാ​നാ​ർ​ഥി, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ല​യാ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ നി​ന്നും മ​ൽ​സ​രി​ക്കു​ന്ന ജി​ജോ മോ​ഡി​ക്കു വേ​ണ്ടി​യാ​ണ് ഇ​വ​ർ പ്ര​ച​ര​ണ ഗാ​നം ത​യാ​റാ​ക്കി​യ​ത്."​നാ​ടി​നെ​ന്തു മാ​റ്റം... നാ​മ​റി​യ​ണം.. എ​ന്ന ഗാ​നം ഇ​പ്പോ​ൾ ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്.