കോ​ർ​പ്പ​റേ​ഷ​ൻ ബാ​ല​ബ​ലം
Sunday, November 29, 2020 10:31 PM IST
പു​ന്ത​ല​ത്താ​ഴം

ഇ​ട​തു​മു​ന്ന​ണി​യി​ൽ സി​പി​ഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ ഇ​വി​ടെ പാ​ർ​ട്ടി വ​നി​താ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യ പ്രി​ജി അ​നി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ഐ​വൈ​എ​ഫി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന ഇ​വ​ർ ആ​ദ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.
കോ​ൺ​ഗ്ര​സി​ന്‍റെ മ​ണ​ക്കാ​ട് മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​യ എ​സ്.​ബി​ന്ദു​വാ​ണ് യു​ഡി​എ​ഫ് സാ​ര​ഥി. 2010-ൽ ​ഇ​തേ ഡി​വി​ഷ​നി​ലെ കൗ​ൺ​സി​ല​റാ​യി​രു​ന്നു. കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.
കേ​ര​ള ചെ​ട്ടി​മ​ഹാ​സ​ഭ പു​ന്ത​ല​ത്താ​ഴം ഉ​പ​സ​ഭാ സെ​ക്ര​ട്ട​റി​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ രാ​ജ​ല​ക്ഷ്മി​യാ​ണ് എ​ൻ​ഡി​എ​യു​ടെ മ​ത്സ​രാ​ർ​ഥി. ബി​ജെ​പി ടി​ക്ക​റ്റി​ൽ ജ​ന​വി​ധി തേ​ടു​ന്ന ഇ​വ​ർ അ​ധ്യാ​പി​ക കൂ​ടി​യാ​ണ്.

മ​ണ​ക്കാ​ട്

എ​ൽ​ഡി​എ​ഫി​ൽ സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ്. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ വി​ല്ലേ​ജ് ക​മ്മി​റ്റി അം​ഗ​വും ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ അം​ഗ​വും ആം​ഗ​ൻ​വാ​ടി വ​ർ​ക്ക​റു​മാ​യ ന​സീ​മാ ഷി​ഹാ​ബാ​ണ് ഇ​ട​ത് സ്ഥാ​നാ​ർ​ഥി. 2010-ൽ ​ഇ​വ​ർ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്നു.
വ​നി​താ ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ റീ​ജ​യെ​യാ​ണ് യു​ഡി​എ​ഫ് ക​ള​ത്തി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.​ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഇ​വ​ർ​ക്ക് ആ​ദ്യ​മ​ത്സ​ര​മാ​ണ്.
സ്ത്രീ​ശ​ക്തി പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബി​ജെ​പി​യി​ലെ അ​നി​താ ബി​ജു​വാ​ണ് എ​ൻ​ഡി​എ​യു​ടെ സാ​ര​ഥി. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ലും വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ന്ന​ത സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്.

ഭ​ര​ണി​ക്കാ​വ്

സി​പി​ഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റി​ൽ കേ​ര​ള മ​ഹി​ളാ​സം​ഘം ഇ​ര​വി​പു​രം വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ​സ്.​സ​വി​താ​ദേ​വി​യാ​ണ് ഇ​ട​ത് സ്ഥാ​നാ​ർ​ഥി. ഇ​പ്റ്റ​യു​ടെ​യും യു​വ​ക​ലാ​സാ​ഹി​തി​യു​ടെ​യും സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ്. വ​നി​താ ഐ​ടി​ഐ​യി​ൽ ഗ​സ്റ്റ് അ​ധ്യാ​പി​ക​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യ ല​ത​യാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. സ്വ​കാ​ര്യ സ്കൂ​ളി​ൽ പ്രീ​പ്രൈ​മ​റി അ​ധ്യാ​പി​ക​യാ​യ ഇ​വ​ർ കു​ടും​ബ​ശ്രീ​യി​ലും പ്ര​വർ​ത്തി​ക്കു​ന്നു.
രാ​ഷ്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ബി​ജെ​പി​യി​ലെ ജെ.​ജി​ഷ​യാ​ണ് എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. മ​ഹി​ളാ മോ​ർ​ച്ച​യു​ടെ പ്ര​വ​ർ​ത്ത​ക​യു​മാ​ണ്.

മു​ള​ങ്കാ​ട​കം

സി​പി​എ​മ്മി​ലെ ജെ.​സേ​തു​ല​ക്ഷ്മി​യാ​ണ് പാ​ർ​ട്ടി​യു​ടെ സി​റ്റിം​ഗ് സീ​റ്റി​ൽ ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മ​ഹി​ളാ അ​സോ. ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, തി​രു​മു​ല്ല​വാ​രം വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. മു​ൻ കൗ​ൺ​സി​ല​ർ ടി.​വേ​ണു​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ​യാ​ണ്.
ഇ​പ്പോ​ൾ ത​ങ്ക​ശേ​രി ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ക​രു​മാ​ലി​ൽ ഡോ.​ഉ​ദ​യാ സു​കു​മാ​ര​നാ​ണ് യു​ഡി​എ​ഫ് സാ​ര​ഥി. എ​സ്എ​ൻ കോ​ള​ജി​ലെ ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്നു. കൊ​ല്ലം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മു​ൻ ചെ​യ​ർ​മാ​ൻ പ​രേ​ത​നാ​യ ക​രു​മാ​ലി​ൽ സു​കു​മാ​ര​ന്‍റെ ഭാ​ര്യ​യാ​ണ്.
മ​ഹി​ളാ മോ​ർ​ച്ച ഏ​രി​യാ സെ​ക്ര​ട്ട​റി​യും യു​വ​മോ​ർ​ച്ച മു​ള​ങ്കാ​ട​കം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ക​രി​പ്പേ​ഴ​ത്ത് ര​ജ​നി ശ്രീ​കു​മാ​റാ​ണ് എ​ൻ​ഡി​എ​യ്ക്ക് വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. മ​ഹി​ളാ സ​മാ​ജം അം​ഗ​മാ​യ ഇ​വ​ർ കു​ടും​ബ​ശ്രീ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​ണ്.

പോ​ർ​ട്ട്

യു​ഡി​എ​ഫി​ന്‍റെ കൈ​വ​ശ​മു​ള്ള ഡി​വി​ഷ​നി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ഡി.​കാ​ട്ടി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ഇ​ദ്ദേ​ഹം കൗ​ൺ​സി​ല​റാ​ണ്. കൊ​ല്ലം പോ​ർ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. കോ​സ്റ്റ​ൽ അ​ർ​ബ​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ അ​വി​ടെ ഭ​ര​ണ​സ​മി​തി അം​ഗ​മാ​ണ്.
കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ ടി.​ബാ​ബു​കു​മാ​റാ​ണ് എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. കെ​ല്ലി​ൽ നി​ന്ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം കെ​ൽ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഭ​ര​ത​ർ ഐ​ക്യ​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.
ബി​ജെ​പി ന്യൂ​ന​പ​ക്ഷ സെ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് മൂ​താ​ക്ക​ര​യാ​ണ് എ​ൻ​ഡി​എ​യു​ടെ മ​ത്സ​രാ​ർ​ഥി. ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.