കേരളം ഭരിക്കുന്നത് അധോലോക സർക്കാർ: പ്രേമചന്ദ്രൻ
Monday, November 30, 2020 10:20 PM IST
ഇ​ര​വി​പു​രം: അ​ധോ​ലോ​ക സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി. ​
കോ​ൺ​ഗ്ര​സ് കൊ​ല്ലൂ​ർ​വി​ള മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട നാ​ലു ഡി​വി​ഷ​നു​ക​ളി​ൽ നി​ന്നും കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് മ​ൽ​സ​രി​ക്കു​ന്ന യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥിക​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ഭ​ര​ണി​ക്കാ​വ് ഡി​വി​ഷ​നി​ലെ കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മ​ിറ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബൈ​ജു ആ​ലും​മൂ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡിസി​സി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ദി​ക്കാ​ട് ഗി​രീ​ഷ്, വി ​പി​ന​ച​ന്ദ്ര​ൻ, ആ​ദി​കാ​ട് മ​ധു, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ണി​യം​കു​ളം ബ​ദ​റു​ദീ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഷ്ഹൂ​ർ പ​ള്ളി​മു​ക്ക് , ജി.​ആ​ർ.​കൃ​ഷ്ണ​കു​മാ​ർ​, അ​ൻ​സാ​രി നൂ​റു​ദീ​ൻ, പ്ര​ഫ​. റ്റി.​വി. രാ​ജു, ഭ​ര​ണി​ക്കാ​വ് വേ​ണു, ര​വീ​ന്ദ്ര​ൻ പി​ള്ള, റി​യാ​സ് റാ​വു​ത്ത​ർ, ക​ണ്ണ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു .
തു​ട​ർ​ന്ന് എംപി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​ന​വും​ ന​ട​ന്നു . വി​വി​ധ ഡി​വി​ഷ​നു​ക​ളി​ൽ മ​ൽ​സ​രി​ക്കു​ന്ന യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥിക​ളാ​യ ല​ത, ഹം​സ​ത്ത് ബീ​വി, എം.​എം.​സ​ൻ​ജീ​വ് കു​മാ​ർ, സു​നി​ൽ ജോ​സ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.