ജില്ലയിൽ കോ​വി​ഡ് ബാധ 238 പേർക്ക്; 633 പേർ രോ​ഗ​മു​ക്തരായി
Monday, November 30, 2020 10:20 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 633 പേ​ര്‍ കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി. 238 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പന്മന, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, കൊ​റ്റ​ങ്ക​ര, തൊ​ടി​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 235 പേ​ര്‍​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 22 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍-12, ക​രു​നാ​ഗ​പ്പ​ള്ളി, പ​ര​വൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പന്മന-18, ശൂ​ര​നാ​ട് നോ​ര്‍​ത്ത്-13, കൊ​റ്റ​ങ്ക​ര-12, തൊ​ടി​യൂ​ര്‍-10, കു​ള​ത്തൂ​പ്പു​ഴ, പ​വി​ത്രേ​ശ്വ​രം, പെ​രി​നാ​ട്, വി​ള​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് വീ​ത​വും ആ​ല​പ്പാ​ട്, വെ​ട്ടി​ക്ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും തൃ​ക്ക​രു​വ, പോ​രു​വ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും അ​ഞ്ച​ല്‍, ഏ​രൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും കു​ന്ന​ത്തൂ​ര്‍, ത​ല​വൂ​ര്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം, പ​ന​യം, മ​യ്യ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ച​വ​റ, പ​ത്ത​നാ​പു​രം, പി​റ​വ​ന്തൂ​ര്‍, മൈ​ലം, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.