ജയ്മോൾ എ​ഐ​എ​ഡി​എം​കെക്കു​വേ​ണ്ടി മത്സരിക്കാനില്ല
Tuesday, December 1, 2020 10:25 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​ത്തി​ലെ ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ എ​ഐ​എ​ഡി​എം​കെക്കു​വേ​ണ്ടി ഇ​വി​ടെ പ​ഞ്ചാ​യ​ത്ത് തെര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ച്ച ജ​യ്മോ​ൾ ഇ​പ്പോ​ൾ വീ​ട്ട​മ്മ മാ​ത്രം. അ​ന്ന് വാ​ർ​ത്ത​ക​ളി​ൽ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്ന ഇ​വ​രി​പ്പോ​ൾ ആ​രു​ടെ​യും സ്മ​ര​ണ​ക​ളി​ലി​ല്ല.​ ജ​യ​ല​ളി​ത​യും ഓ​ർ​മയാ​യി.
ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​റു​മ്പാ​ലൂ​ർ വാ​ർ​ഡി​ൽ നി​ന്നു​മാ​ണ് ജ​യ്മോ​ൾ എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടി​യ​ത്. ​ത​മി​ഴ്നാ​ടുമാ​യു​ള്ള കു​ടും​ബ ബ​ന്ധ​ങ്ങ​ളും, ഈ ​കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​വ​ർ അ​വി​ടെ പാർട്ടി നേ​തൃ​നി​ര​യി​ലു​ള്ള​തു​മാ​ണ് ജ​യ്മോ​ളെ ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​​ൻ കാ​ര​ണം.
ജ​യ്മോ​ൾ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ലും അ​ന്ന് ജീ​വി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള വ​ൻ പ​ട ഒ​രു വാ​ർ​ഡു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ​യ​ത്തി​നാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ​ത്തി ത​മ്പ​ടി​ച്ച് പ്ര​ചാ​ര​ണ​ത്തി​ലേ​ർ​പ്പെ​ട്ടിരുന്നു. ​ത​മി​ഴ്നാ​ട് നി​യ​മ-​പ​ഞ്ചാ​യ​ത്ത് മ​ന്ത്രി എ​സ്.​പി.​വേ​ലു മ​ണി, മു​ൻ മ​ന്ത്രി​യും എം​എ​ൽ​എയു​മാ​യ പ​ച്ച​യ്മാ​ർക​ൾ, മു​ൻമ​ന്ത്രി ദ​ള​വ സു​ന്ദ​രം, എം​എ​ൽ​എ​മാ​രാ​യ പി.​ജെ.​രാ​ജേ​ന്ദ്ര​ൻ, മു​ത്തു ശെ​ൽവി, ​ചെ​ങ്കോ​ട്ട മേ​യ​ർ മു​രു​ക പാ​ണ്ഡ്യം​ എ​ന്നിവ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കിനാ​ളു​ക​ളാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ത​മ്പ​ടി​ച്ച​ത്. ​
ആ​ഡം​ബ​ര ബ​സു​ക​ളി​ൽ എ​ത്തി​യ ഇ​വ​ർ കൊ​ട്ടാ​ര​ക്ക​ര​യി​ലെ മു​ന്തി​യ ഹോ​ട്ട​ലി​ലാ​യി​രു​ന്നു താ​സം. കു​റു​മ്പാ​ലൂ​രി​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലും കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും ഈ ​പ്ര​മു​ഖ​രെ​ല്ലാം പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട് ശൈ​ലി​യി​ൽ സം​ഭാ​വ​ന​ക​ളും പ​ണ​വും ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ഇ​വി​ടു​ത്തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ക​യും പോ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യു​മു​ണ്ടാ​ടാ​യി. നാ​ടി​ന്‍റെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യെ​ങ്കി​ലും ജ​യ്മോ​ൾ​ക്ക് മൂ​ന്നാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി. ജ​യ്മോ​ൾ ഇ​പ്പോ​ൾ ഒ​ന്നി​നെ​ക്കു​റി​ച്ചും പ്ര​തി​ക​രി​ക്കു​ന്നി​ല്ല. ത​മി​ഴ് ബ​ന്ധു​ക്ക​ൾ ജ​യ​ല​ളി​ത​യു​ടെ സ്മ​ര​ണ​യി​ലു​മാ​ണ്.