പോ​ളി​ംഗ് പ​രി​ശീ​ല​നം; എ​ത്താ​ത്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി
Tuesday, December 1, 2020 10:25 PM IST
കൊല്ലം: പോ​ളിംഗ് പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ല്‍ എ​ത്താ​ത്ത 12 ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ബി.​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ പോ​ളി​ംഗ് ഉ​ദ്യോ​സ്ഥ​രു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ഇ​ന്ന് പൂ​ര്‍​ത്തി​യാ​കും. പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നോ​ട്ടീ​സു​ക​ള്‍ ന​ല്‍​കി തു​ട​ങ്ങി.
വി​വി​ധ കാ​ര​ണ​ത്താ​ല്‍ പോ​ളി​ംഗ് ഡ്യൂ​ട്ടി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് ന​ല്‍​കി​യ അ​പേ​ക്ഷ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് പ​രി​ശോ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് അ​ര്‍​ഹ​രാ​യ​വ​രെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
അ​പേ​ക്ഷ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി എ​ന്ന കാ​ര​ണ​ത്താ​ല്‍ പ​രി​ശീ​ല​ന ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രി​ക്കു​ക​യോ പോ​ളി​ംഗ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കും.
പു​തു​താ​യി നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നാ​ലി​ന് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ്ലോ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലും മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് കൊ​ല്ലം സി ​കേ​ശ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ ടൗ​ണ്‍ ഹാ​ളി​ലും പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്നും ക​ളക്ട​ര്‍ അ​റി​യി​ച്ചു.