ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ കൈ​മാ​റി
Tuesday, December 1, 2020 10:25 PM IST
കൊല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലെ ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ ക​ളക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് കൈ​മാ​റി.
ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​റിന്‍റെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​പ​വ​ര​ണാ​ധി​കാ​രി എ​ഡി എം ​പി.​ആ​ര്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ കൈ​മാ​റി​യ​ത്. ജി​ല്ല​യി​ലെ 11 ബ്ലോ​ക്ക് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ കൈ​പ്പ​റ്റി. മ​ണ്ണ​ന്ത​ല സ​ര്‍​ക്കാ​ര്‍ പ്ര​സി​ല്‍ അ​ച്ച​ടി​ച്ച ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ കള​ക്‌​ട്രേ​റ്റി​ലെ സ്‌​ട്രോ​ംഗ് റൂ​മി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
അ​ന്തി​മ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​കാ​ര​മാ​ണോ ബാ​ല​റ്റ് അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചി​ഹ്നം, പേ​ര്, ക്ര​മം എ​ന്നി​വ ശ​രി​യാ​ണോ​യെ​ന്നും പ​രി​ശോ​ധ​ന ന​ട​ന്നു.
കള​ക്‌​ട്രേ​റ്റി​ല്‍ ക്ര​മീ​ക​രി​ച്ച വി​വി​ധ കൗ​ണ്ട​റു​ക​ളി​ലൂ​ടെ​യാ​ണ് ബാ​ല​റ്റ് പേ​പ്പ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ശേ​ഷം ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് കൈ​മാ​റി. ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ള്‍ അ​വ ഏ​റ്റു​വാ​ങ്ങി വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​ണോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. ബാ​ല​റ്റു​ക​ള്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ച് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി പ്രി​സൈ​ഡിം​ഗ് ഒ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റും.
ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ പി ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ടു​മാ​രാ​യ കെ ​പി ഗി​രി​നാ​ഥ്, ജി. ​വി​നോ​ദ് കു​മാ​ര്‍, ശി​ഹാ​ബു​ദ്ദീ​ന്‍, ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പ് നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.