കാ​ൻ​സ​ർ ചി​കി​ത്സ സ്വ​കാ​ര്യ ഏ​ജ​ൻ​സിയ്ക്ക്; നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്
Tuesday, December 1, 2020 10:26 PM IST
ച​വ​റ : നീ​ണ്ട​ക​ര ഗ​വ​.താ​ലൂ​ക്ക് ആ​ശു​പ്ര​തി​യി​ൽ കാ​ൻ​സ​ർ ചി​കി​ത്സ സ്വ​കാ​ര്യ ഏ​ജ​ൻ​സിയെ ഏ​ൽ​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​ശു​പ്ര​തി സം​ര​ക്ഷ​ണ സ​മി​തി. ​നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ൻ.വി​ജ​യ​ൻ പി​ള്ള എംഎ​ൽഎ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 1.75 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കാ​ൻ​സ​ർ കെ​യ​ർ സെ​ന്‍റ​ർ കെ​ട്ടി​ടം കുറ്റി​വ​ട്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക് വി​ട്ടു ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.
ആ​രോ​ഗ്യ​വ​കു​പ്പും തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​ർ ചേ​ർ​ന്നാ​ണ് ഈ ​നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കാ​ൻ​സ​ർ കെ​യ​ർ സെ​ന്‍റർ പ്ര​വ​ർ​ത്ത​നം പ്രൈ​വ​റ്റ് ഏ​ജ​ൻ​സി​യെ ഏ​ൽപ്പി​ക്ക​രു​തെന്ന് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​ന് എ​തി​രാ​യ നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെന്‍റ​റി​ൽ നി​ന്നോ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നോ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ നി​ന്നോ അ​ല്ല ഡോ​ക്ട​ർ​മാ​രെ​യും മ​റ്റു ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ചി​രി​ക്കു​ന്ന​ത് . ഇ​വി​ടെ ചി​കി​ത്സി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് പ്രൈ​വ​റ്റ് ക്ലി​നി​ക്ക് ന​ട​ത്തു​ന്ന ഡോ​ക്ട​റെ​യാ​ണ്.
റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍ററി​യോ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യോ ചു​മ​ത​ല​യി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി ഓ​ങ്കോ​ള​ജി വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങ​ണ​മെ​ന്ന് ആ​ശു​പ്ര​തി സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു . സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ക്യാ​ൻ​സ​ർ കെ​യ​ർ സെ​ന്‍റ​ർ പ്രൈ​വ​റ്റ് ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ഈ ​സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണ​ത്തി​ൽ​നി​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ന്മാ​റ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളും നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​താ​ണെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ചെ​യ​ർ​മാ​ൻ എ​സ്.​രാ​ജീ​വ​ൻ പി​ള്ള , ക​ൺ​വീ​ന​ർ ഷാ​ൻ മു​ണ്ട​ക​ത്തി​ൽ, ര​ക്ഷാ​ധി​കാ​രി കൊ​ല്ലംശേ​ഖ​ർ, സ​മി​തി അം​ഗം ഉ​മാ ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.