വഴക്കിനിടെ അ​മ്മാ​വ​ൻ മരിച്ചു; അ​ന​ന്ത​ര​വ​ൻ അ​റ​സ്റ്റി​ൽ
Tuesday, December 1, 2020 11:37 PM IST
കൊ​ട്ടാ​ര​ക്ക​ര: എ​ഴു​കോ​ൺ ക​രീ​പ്ര​യി​ൽ അ​മ്മാ​വ​നും അ​ന​ന്ത​ര​വ​നു​മാ​യ​യു​ണ്ടാ​യ വ​ഴ​ക്കി​നി​ട​യി​ൽ അ​മ്മാ​വ​ൻ മരിച്ചു. അ​ന​ന്തി​ര​വ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ഴു​കോ​ൺ ക​രീ​പ്ര ഇ​ല​യം ശി​വ വി​ലാ​സ​ത്തി​ൽ ശി​വ​കു​മാ​ർ (48) ആ​ണ് മരിച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ക​രീ​പ്ര ഇ​ല​യം നി​ഷാ​ല​യ​ത്തി​ൽ നി​ധീ​ഷ് (25)നെ​യാ​ണ് എ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ പ്ര​തി​യാ​യ നി​ധീ​ഷ് ഇ​ല​യം മ​തി​ലി​ൽ മു​ക്കി​ൽ മ​ദ്യ​പി​ച്ചെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ത് ശി​വ​കു​മാ​ർ ചോ​ദ്യം ചെ​യ്യു​ക​യും ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടാ​ണ് ഇ​രു​വ​രെ​യും പി​രി​ച്ച​യ​ച്ച​ത്. പി​ന്നീ​ട് പ്ര​തി​യു​ടെ അ​യ​ൽ​പ​ക്ക​ത്തു താ​മ​സി​ക്കു​ന്ന ശി​വ​കു​മാ​റി​നെ വീ​ണ്ടും അ​ധി​ക്ഷേ​പി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തു​മ്പോ​ൾ ശി​വ​കു​മാ​ർ റോ​ഡ​രു​കി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പോ​ലീ​സ് ജീ​പ്പി​ൽ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ്ര​തി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​യാ​ൾ മ​രി​ച്ചു. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ആ​തി​ര​യാ​ണ് മ​രി​ച്ച ശി​വ​കു​മാ​റി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: അ​മ്പാ​ടി, ആ​ദി​ത്യ​ൻ, അ​ദ്വൈ​ത്.