ബാ​ധ്യ​ത​ക​ളി​ല്ലാ​തെ ജി​ല്ലാ സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കും: യു​ഡി​എ​ഫ് ‌
Wednesday, December 2, 2020 10:21 PM IST
‌പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ല്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ യാ​തൊ​രു ബാ​ധ്യ​ത​ക​ളു​മി​ല്ലാ​തെ ജി​ല്ലാ സ്റ്റേ​ഡി​യം കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ ആ​ധു​നി​ക​മാ​യി ന​വീ​ക​രി​ക്കു​മെ​ന്ന് യു​ഡി​എ​ഫ്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ ത​ന്നെ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കു​മെ​ന്നും നി​ല​വി​ലു​ള്ള ധാ​ര​ണാ​പ​ത്രം അം​ഗീ​ക​രി​ച്ചു മു​ന്നോ​ട്ടു പോ​കി​ല്ലെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.‌

ക​ഴി​ഞ്ഞ നാ​ല​ര​വ​ര്‍​ഷ​മാ​യി സ്റ്റേ​ഡി​യം വി​ക​സ​നം അ​ട​ക്കം പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഒ​രു പ​ദ്ധ​തി പോ​ലും ആ​രം​ഭി​ക്കാ​ത്ത എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ല്‍ നി​ന്നും അ​നു​കൂ​ല​മാ​യ ഒ​രു സാ​ഹ​ച​ര്യം ന​ഗ​ര​സ​വി​ക​സ​ന​ത്തി​നു പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌
മു​ന്‍ എം​എ​ല്‍​എ കെ.​കെ. നാ​യ​രു​ടെ പേ​രു ത​ന്നെ സ്റ്റേ​ഡി​യ​ത്തി​നു വേ​ണ്ടെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു ആ​ദ്യം. പി​ന്നീ​ട് കെ.​കെ. നാ​യ​ര്‍ സ്റ്റേ​ഡി​യം എ​ന്നാ​കാ​മെ​ന്നു സ​മ്മ​തി​ച്ചെ​ങ്കി​ലും ന​ഗ​ര​സ​ഭ​യ്ക്കു​ള്ള നി​യ​ന്ത്ര​ണം പൂ​ര്‍​ണ​മാ​യി ന​ഷ്ട​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് ധാ​ര​ണാ​പ​ത്രം. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പേ​രി​നു സ്റ്റേ​ഡി​യം ക​മ്മി​റ്റി​യു​ടെ​യും ചെ​യ​ര്‍​പേ​ഴ്സ​ണാ​കു​മെ​ങ്കി​ലും പ്ര​ത്യേ​ക​മാ​യി രൂ​പീ​ക​രി​ക്കു​ന്ന ഒ​രു സ​മി​തി​യ്ക്കാ​ണ് നി​യ​ന്ത്ര​ണം. ഈ ​സ​മി​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് സ്റ്റേ​ഡി​യ​വും അ​തി​ന്‍റെ വ​സ്തു​വ​ക​ക​ളും എ​ഴു​തി ന​ല്‍​കു​ന്ന​തി​നോ​ടു കൗ​ണ്‍​സി​ലി​നു യോ​ജി​ക്കാ​നാ​കി​ല്ലെ​ന്ന് യു​ഡി​എ​ഫ് ആ​വ​ര്‍​ത്തി​ച്ചു. ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​വും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കും.‌

ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം, കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ള്‍, സ​മ്പൂ​ര്‍​ണ ഭ​വ​ന​പ​ദ്ധ​തി, മാ​ര്‍​ക്ക​റ്റ് ന​വീ​ക​ര​ണം, ന​ഗ​ര​സ​ഭ ഓ​ഫീ​സ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് യാ​ര്‍​ഡ് പൂ​ര്‍​ണ​മാ​യി ആ​ധു​നി​ക​വ​ത്ക​രി​ക്കു​ക, പു​തി​യ ടൗ​ണ്‍ ഹാ​ള്‍, കു​മ്പ​ഴ ഉ​പ​ന​ഗ​ര വി​ക​സ​നം, തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി, ആ​ധു​നി​ക അ​റ​വു​ശാ​ല നി​ര്‍​മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ട​പ്പാ​ക്കു​ന്ന​ത്. ‌

യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദ്ദീ​ന്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍, മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്റ് ടി.​എം. ഹ​മീ​ദ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍​ക​ലാം ആ​സാ​ദ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌