കേ​ന്ദ്ര​പ​ദ്ധ​തി​ക​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് മു​ന്‍​ഗ​ണ​ന: എ​ന്‍​ഡി​എ ‌
Wednesday, December 2, 2020 10:21 PM IST
‌പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ​ക​ര​മാ​യ പ​ദ്ധ​തി​ക​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി​രി​ക്കും എ​ന്‍​ഡി​എ മു​ന്‍​തൂ​ക്കം ന​ല്‍​കു​ക​യെ​ന്ന് പ്ര​ക​ട​ന​പ​ത്രി​ക. എ​ല്ലാ ക​ര്‍​ഷ​ക​ര്‍​ക്കും പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി, ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം, കു​ടു​ബ​ത്തി​നൊ​രു ഡോ​ക്ട​ര്‍ പ​ദ്ധ​തി, ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള എ​ല്ലാ റോ​ഡു​ക​ളും മെ​ച്ച​പ്പെ​ടു​ത്തു​ക, സ്മാ​ര്‍​ട്ട് ആം​ഗ​ന​വാ​ടി​ക​ള്‍, തൊ​ഴി​ല്‍ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ​യ്ക്കു പ്ര​ധാ​ന്യം ന​ല്‍​കും. ‌

ദു​ര​ന്ത​ങ്ങ​ളി​ല്‍ നി​ന്ന് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നാ​യി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള സ്ഥി​രം സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും, പാ​ലി​യേ​റ്റീ​വ് സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കും, കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം, തൊ​ഴി​ലു​റ​പ്പ് ദി​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ക, എ​ല്ലാ വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ജൈ​വ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്കും, ജി​ല്ലാ സ്റ്റേ​ഡി​യം​ന​വീ​ക​ര​ണം, കൂ​ടു​ത​ല്‍ ഇ​ട​ത്താ​വ​ള സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും എ​ന്‍​ഡി​എ ല​ക്ഷ്യ​മി​ടു​ന്നു. 24 വാ​ര്‍​ഡു​ക​ളി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. എ​ന്‍​ഡി​എ മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ശ്രീ​ജു സ​ദ​ന്‍, ചെ​യ​ര്‍​മാ​ന്‍ പി.​എ​സ് പ്ര​കാ​ശ്, 27-ാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി വി.​എ​സ് അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌