ആ​നി​ക്കാ​ടി​ന്‍റെ അ​മ​ര​ത്തേ​ക്ക്
Thursday, December 3, 2020 10:30 PM IST
ആ​നി​ക്കാ​ട് (മ​ല്ല​പ്പ​ള്ളി): ആ​നി​ക്കാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ അ​മ​ര​ത്തേ​ക്ക് എ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ അ​ങ്ക​ത്ത​ട്ടി​ലു​ള്ള​ത് മൂ​ന്നു പേ​ർ. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ ര​ണ്ടാ​മ​ത്തെ മ​ണ്ഡ​ലം പൂ​ർ​ണ​മാ​യി കാ​ർ​ഷി​ക മ​ല​യോ​ര മേ​ഖ​ല​യാ​ണ്.
രാ​ഷ്ട്രീ​യ പാ​ര​ന്പ​ര്യം എ​ന്താ​യാ​ലും ഇ​ത്ത​വ​ണ ആ​നി​ക്കാ​ടും ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ്. യു​ഡി​എ​ഫി​നു വേ​ണ്ടി മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഓ​മ​ന സു​നി​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ എ​ൽ​ഡി​എ​ഫി​ലെ രാ​ജി പി. ​രാ​ജ​പ്പ​നും എ​ൻ​ഡി​എ​യു​ടെ കെ.​ബി​ന്ദു​വും പു​തു​മു​ഖ​ങ്ങ​ളാ​ണ്.
ആ​നി​ക്കാ​ടി​ന്‍റെ ച​രി​ത്രം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ​ത്തെ രാ​ഷ്ട്രീ​യ​ചി​ത്രം അ​ത്ര ക​ണ്ടു വ്യ​ക്ത​മ​ല്ല. 60 വാ​ർ​ഡു​ക​ളി​ലാ​യി 65000 ഓ​ളം വോ​ട്ട​ർ​മാ​ർ മ​ണ്ഡ​ല​ത്തി​ലു​ണ്ട്.
1995ലെ ​ആ​ദ്യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​യ്പൂ​ര് എ​ന്ന പേ​രി​ലാ​യി​രു​ന്നു മ​ണ്ഡ​ലം. കോ​ണ്‍​ഗ്ര​സി​ലെ അ​ഡ്വ.​തോ​മ​സ് മാ​ത്യു​വാ​ണ് ആ​ദ്യ​വി​ജ​യി. 2000ൽ ​അ​തേ പേ​രി​ൽ മ​ണ്ഡ​ലം നി​ല​നി​ന്ന​പ്പോ​ൾ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചു. അ​ന്നും പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​യി​രു​ന്നു. 2005ൽ ​കെ. ജ​യ​വ​ർ​മ​യും 2010ൽ ​ശോ​ശാ​മ്മ തോ​മ​സും 2015ൽ ​റെ​ജി തോ​മ​സും മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യി. 2005 മു​ത​ലാ​ണ് ആ​നി​ക്കാ​ട് എ​ന്ന പേ​രി​ൽ മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന​ത്. അ​തി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സി​നു ത​ന്നെ​യാ​യി വി​ജ​യം. പ്ര​ചാ​ര​ണ​രം​ഗ​ത്ത് തു​ട​ക്ക​ത്തി​ൽ ത​ന്നെ ഇ​രു​മു​ന്ന​ണി​ക​ളും ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് യു​ഡി​എ​ഫ് ക്യാന്പ് നീ​ങ്ങി​യ​ത്. എ​ൽ​ഡി​എ​ഫും പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ​കാ​ണാ​ൻ ശ്ര​മി​ച്ചു. കു​ടും​ബ​സം​ഗ​മ​വും സ്വീ​ക​ര​ണ​പ​രി​പാ​ടി​ക​ളു​മാ​യി യു​ഡി​എ​ഫി​ന് മു​ൻ​ജ​ന​പ്ര​തി​നി​ധി​ക​ൾ ത​ന്നെ പ്ര​ചാ​ര​ണം ന​യി​ക്കു​ന്നു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മെ​ന്ന നി​ല​യി​ൽ പ്ര​തി​നി​ധാ​നം ചെ​യ്ത ഡി​വി​ഷ​നു​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ലാ​ണ് ഓ​മ​ന സു​നി​ൽ വീ​ണ്ടും ജ​ന​വി​ധി തേ​ടി​യെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്ന റെ​ജി തോ​മ​സ് പ്ര​തി​നി​ധീ​ക​രി​ച്ച മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ൽ എ​ടു​ത്തു കാ​ട്ടു​ന്ന​ത്.
എ​ൽ​ഡി​എ​ഫ് നി​ര​യി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ശ​ക്ത​മാ​യ കൂ​ട്ടാ​യ്മ പ്ര​ക​ട​മാ​ണ്. ന​വാ​ഗ​ത സ്ഥാ​നാ​ർ​ഥി​യെ​ങ്കി​ലും രാ​ജി പി. ​രാ​ജ​പ്പ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ണ​ർ​വേ​കി. സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ട്ട​ങ്ങ​ളും വി​ക​സ​ന​പ​ദ്ധ​തി​ക​ളും ഉ​യ​ർ​ത്തി പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എം​എ​ൽ​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാ​മും മാ​ത്യു ടി.​തോ​മ​സും എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി രം​ഗ​ത്തു​ണ്ട്. ബി​ജെ​പി വോ​ട്ടു​ക​ളി​ലു​ണ്ടാ​യ വ​ർ​ധ​ന​യി​ലാ​ണ് പ്ര​തീ​ക്ഷ. കെ​പി​എം​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു കൂ​ടി​യ കെ. ​ബി​ന്ദു സ്വ​ത​ന്ത്ര ചി​ഹ്്ന​ത്തി​ലാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടു​ന്ന​ത്.