വോ​ട്ടു ചോ​ദി​ച്ചെ​ത്തി​യ സ്ഥാ​നാ​ർ​ഥി​ക്ക് ത​ടി​പ്പാ​ലം ത​ക​ർ​ന്ന് പ​രി​ക്ക്
Thursday, December 3, 2020 10:30 PM IST
റാ​ന്നി: നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​മു​റി ഒ​ന്നാം​വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി സാം​ജി ഇ​ട​മു​റി​ക്ക് ത​ടി​പ്പാ​ലം ത​ക​ർ​ന്നു പ​രി​ക്കേ​റ്റു.
വാ​ർ​ഡി​ലെ വോ​ട്ട​റാ​യ ഓ​ലി​ക്ക​ൽ പെ​ണ്ണ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് വോ​ട്ടു ചോ​ദി​ച്ചു പോ​കു​ന്പോ​ൾ തോ​ടി​നു കു​റു​കെ​യു​ള്ള ത​ടി​പ്പാ​ലം ത​ക​ർ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി വീ​ണ​ത്. വ​ല​തു കൈ, ​കാ​ലു​ക​ൾ​ക്കും ഇ​ടു​പ്പി​നും പ​രി​ക്കേ​റ്റ സാം​ജി​യെ ആ​ശു​പ​ത്രി​യി​ലെത്തിച്ചു ചികിത്സ നൽകി.

ഇ​വി​എം ക​മ്മീ​ഷ​നിം​ഗ്

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടിം​ഗ് മെ​ഷീ​ന്‍ സ​ജ്ജീ​ക​ര​ണം (ക​മ്മീ​ഷ​നിം​ഗ്) ഇ​ന്ന് രാ​വി​ലെ പ​ത്തു മു​ത​ല്‍ കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. സ്ഥാ​നാ​ര്‍​ഥി​യോ, ഏ​ജ​ന്‍റോ, അ​ധി​കാ​ര​പ്പെ​ടു​ത്തി​യ പ്ര​തി​നി​ധി​യോ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് നി​ര്‍​ദ്ദി​ഷ്ട സ​മ​യ​ത്ത് പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.