കോ​വി​ഡ്: പ്ര​തി​ദി​ന ക​ണ​ക്ക് വീ​ണ്ടും 300 ക​ട​ന്നു
Thursday, December 3, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 317 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ചു പേ​ർ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​രും എ​ട്ടു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രു​മാ​ണ്. 304 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 62 പേ​രു​ണ്ട്. കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.50 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.37 ശ​ത​മാ​ന​വു​മാ​ണ്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ പോ​സി​റ്റീ​വാ​കു​ന്ന​വ​രു​ടെ ക​ണ​ക്കും പ​ത്ത​നം​തി​ട്ട​യു​ടെ പ്ര​തി​ദി​ന ക​ണ​ക്കി​ൽ​പെ​ടു​ന്ന​തും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ക​ണ​ക്കി​ൽ​പെ​ടു​ന്ന​വ​രെ പി​ന്നീ​ട് അ​താ​ത് സ്ഥ​ല​ങ്ങ​ളി​ലെ പ​ട്ടി​ക​യി​ലേ​ക്ക് മാ​റ്റു​ന്നു​മു​ണ്ട്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 21152 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 17214 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 128 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 18664 ആ​യി. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2360 പേ​ർ നി​ല​വി​ൽ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ 995 പേ​രാ​ണ് രോ​ഗി​ക​ളാ​യി വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1921 പേ​ർ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 3879 പേ​രു​ൾ​പ്പെ​ടെ 10459 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 3922 സ്ര​വ സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ന്നു. ഇ​തി​ൽ 2425 പ​രി​ശോ​ധ​ന​ക​ൾ സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ലാ​യി​രു​ന്നു.

ര​ണ്ടു മ​ര​ണം​കൂ​ടി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ര​ണ്ടു കോ​വി​ഡ് മ​ര​ണം കൂ​ടി.
ക​ഴി​ഞ്ഞ ഒ​ന്നി​ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (70), 27ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച അ​ടൂ​ർ സ്വ​ദേ​ശി​നി (62) എ​ന്നി​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​ർ​ക്കും ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ 105 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 23 പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

കു​റ്റൂ​രി​ൽ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ൺ
പ​ത്ത​നം​തി​ട്ട: കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 10 (ക​ടു​വും​പാ​റ കോ​ള​നി ഭാ​ഗം,ചി​റ്റ​ക​ക്കാ​ട് കോ​ള​നി ഭാ​ഗം) പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു​ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
പ​ത്ത​നം​തി​ട്ട: ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 15 (ചാ​ല്‍​ക്ക​ര കോ​ള​നി ഭാ​ഗം) പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.