ബുറേവി മുന്നറിയിപ്പ്: ശബരിമലയിലേക്ക് നി​യ​ന്ത്ര​ണ സാധ്യത
Thursday, December 3, 2020 10:31 PM IST
ശ​ബ​രി​മ​ല: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​തീ​ര​ത്തോ​ട് അ​ടു​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് അ​ടി​യ​ന്ത​ര സു​ര​ക്ഷാ അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു. സ​ന്നി​ധാ​നം സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി.​കെ. പ്ര​ശാ​ന്ത​ന്‍ കാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ലെ വി​വി​ധ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്തു.
ഇ​ന്നു പു​ല​ര്‍​ച്ചെ കാ​റ്റ് ശ​ക്തി​പ്രാ​പി​ച്ചാ​ല്‍ പ​മ്പ​യി​ല്‍ നി​ന്നും സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള തീ​ര്‍​ഥാ​ട​ക​രു​ടെ പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും സ്വാ​മി അ​യ്യ​പ്പ​ന്‍ റോ​ഡി​ല്‍ ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ അ​വ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും യോ​ഗം ഉ​റ​പ്പു​വ​രു​ത്തി.
കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ജാ​ഗ്ര​ത​യോ​ടെ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. സ​ന്നി​ധാ​നം കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ്, ഫോ​റ​സ്റ്റ്, ദേ​വ​സ്വം, കെ​എ​സ്ഇ​ബി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.

അ​പ​ക​ട സാ​ധ്യ​ത​യു​ള്ള മ​ര​ങ്ങ​ള്‍, ഹോ​ള്‍​ഡിം​ഗു​ക​ള്‍നീ​ക്കം ചെ​യ്യാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ബു​റേ​വി ചു​ഴ​ലി കാ​റ്റും അ​തി​തീ​വ്ര​മ​ഴ മു​ന്ന​റി​യി​പ്പും ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ​ക​ട​ക​ര​മാം വി​ധം നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍, മ​ര ശി​ഖ​ര​ങ്ങ​ള്‍, ഹോ​ള്‍​ഡിം​ഗു​ക​ള്‍ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​ന്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് നി​ര്‍​ദേ​ശം ന​ല്‍​കി.
ജ​ന​ങ്ങ​ളു​ടെ ജീ​വ​നും, സ്വ​ത്തി​നും അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന​വി​ധം പാ​ത​യോ​ര​ങ്ങ​ളി​ലും മ​റ്റും​നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍, മ​ര ശി​ഖ​ര​ങ്ങ​ള്‍, ഹോ​ള്‍​ഡിം​ഗു​ക​ള്‍ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യു​ന്ന​തി​ന് അ​ത​ത് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി ചേ​ര്‍​ന്ന് തീ​രു​മാ​നം എ​ടു​ക്കാം.
ശ​ക്ത​മാ​യ കാ​റ്റി​ല്‍ അ​പ​ക​ടം സാ​ധ്യ​ത​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഹോ​ള്‍​ഡിം​ഗു​ക​ള്‍ ബു​വേ​റി ചു​ഴ​ലി​ക്കാ​റ്റ് ശ​മി​ക്കു​ന്ന​തു​വ​രെ മാ​റ്റി വ​യ്ക്കു​വാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ല്‍ വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി മു​ന്നൊ​രു​ക്ക​ങ്ങ​ള്‍, അ​ടി​യ​ന്ത​ര സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ ഒ​രു​ക്കി വ​യ്ക്ക​ണം. ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ള്‍ സ​ജ്ജ​മാ​ക്കു​വാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.