വി​മ​ത​ശ​ല്യം ഒ​ഴി​യാ​തെ അ​ടൂ​ർ
Friday, December 4, 2020 10:23 PM IST
അ​ടൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ ഇ​രു മു​ന്ന​ണി​ക​ളും വി​മ​ത​രു​ടെ​യും സ്വ​ത​ന്ത്ര​രു​ടെ​യും ശ​ക്ത​മാ​യ ഭീ​ഷ​ണി​യെ നേ​രി​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ​യി​ൽ അ​ഞ്ചു​വ​ർ​ഷ​വും ഭ​രി​ച്ച എ​ൽ​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ സ്വ​ന്തം​നി​ല​യി​ൽ തി​രി​കെ എ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യ വി​മ​ത​ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്. അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം ഭ​ര​ണ​ത്തി​ൽ തി​രി​കെ​യെ​ത്തു​ന്ന​ത് യു​ഡി​എ​ഫി​നും ആ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ന്നു.

വാ​ർ​ഡ് ഒ​ന്ന്, ര​ണ്ട്, 22 വാ​ർ​ഡു​ക​ളി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ റി​ബ​ലു​ക​ൾ രം​ഗ​ത്തു​ള്ള​പ്പോ​ൾ അ​ഞ്ച്, 14, 17, 24, 27 വാ​ർ​ഡു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് പ്ര​ധാ​ന​മാ​യും വി​മ​ത ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഒ​രു പോ​ലെ റീ​ബ​ലു​ള്ള​ത് വാ​ർ​ഡ് 24ലാ​ണ്. ഒ​ന്നി​ലെ ഇ​ട​തു സ്ഥാ​നാ​ർ​ത്ഥി ബി​ന്ദു സ​ണ്ണി​യ്ക്കെ​തി​രെ കെ.​സാ​ലി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ഭീ​ഷ​ണി​യാ​ണ്.

യു​ഡി​എ​ഫി​ലെ സൂ​സി ജോ​സ​ഫ് നാ​ലാം ത​വ​ണ ജ​ന​വി​ധി തേ​ടു​ന്ന വാ​ർ​ഡാ​ണി​ത്. എ​ൻ​ഡി​എ​യി​ലെ പ്ര​ഭാ ച​ന്ദ്ര​നും സ്ഥാ​നാ​ർ​ഥി​യാ​ണ്.ര​ണ്ടി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി ബീ​നാ ശ​ശാ​ങ്ക​നു വി​മ​ത​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത് ഗീ​ത ഐ​സ​ക്കാ​ണ്. കു​ടും​ബ​ശ്രീ മു​ൻ അ​ധ്യ​ക്ഷ അ​നു വ​സ​ന്താ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 22ൽ ​ഇ​ട​തു സ്ഥാ​നാ​ർ​ഥി അ​ഞ്‌​ജ​ന ര​മേ​ശി​നു റി​ബ​ലാ​യി ഓ​മ​ന ര​വി കൊ​റ്റം​കു​ള​വും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ശ്രീ​ല​ക്ഷ്മി ബി​നു​വും മ​ത്സ​രി​ക്കു​ന്നു.

വാ​ർ​ഡ് അ​ഞ്ചി​ൽ യു​ഡി​എ​ഫി​ലെ ശ​ശി​കു​മാ​റി​നു റി​ബ​ലാ​യി അ​ജി​ൽ മേ​മ​ന​യാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​എം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​ജി. വാ​സു​ദേ​വ​നാ​ണ്. വാ​ർ​ഡ് 14ൽ ​യു​ഡി​എ​ഫി​ലെ ശ്രീ​കു​മാ​ർ കോ​ട്ടൂ​രി​നെ​തി​രെ മു​ൻ കൗ​ൺ​സി​ല​റാ​യ സ​ലീം (അ​ലാ​വു​ദ്ദി​ൻ) സ്ഥാ​നാ​ർ​ഥി​യാ​ണ്. എ​ൽ​ഡി​എ​ഫി​നു പി.​വി.​രാ​ജേ​ഷും എ​ൻ​ഡി​എ​യ്ക്കു പി.​ശി​വ​ദാ​സ​ൻ നാ​യ​രും സ്വ​ത​ന്ത്ര​രാ​യി ഗോ​പി​നാ​ഥ കു​റു​പ്പും, ഗോ​പാ​ല​കൃ​ഷ്ണ​നു​മു​ണ്ട്. 17 ൽ ​യു​ഡി​എ​ഫി​ലെ ഷി​ജി രാ​ജേ​ന്ദ്ര​നു റി​ബ​ലാ​യി മു​ൻ കൗ​ൺ​സി​ല​ർ ജെ. ​ക​ന​ക​മ്മാ​ളാ​ണ്.

എ​ൽ​ഡി​എ​ഫി​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞ സി​ന്ധു തു​ള​സീ​ധ​ര​ക്കു​റ​പ്പും എ​ൻ​ഡി​എ​യ്ക്കു ജി. ​ഗി​രി​ജാ​കു​മാ​രി​യും സ്വ​ത​ന്ത്ര​രാ​യി സ​ലീ​ന, പി. ​റ​ജീ​ന എ​ന്നി​വ​രു​മു​ണ്ട്. 24ൽ ​യു​ഡി​എ​ഫി​ലെ ഏ​ഴം​കു​ളം അ​ജു​വി​നെ റി​ബ​ലാ​യി അ​ടൂ​ർ സു​ഭാ​ഷാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. എ​ൽ​ഡി​എ​ഫി​ൽ റാ​ണി പാ​ണം​തു​ണ്ടി​ലും എ​ൻ​ഡി​എ​യ്ക്കു മ​ഹേ​ഷ് കൃ​ഷ്ണ​നും സ്വ​ത​ന്ത്ര​നാ​യി രാ​ജേ​ന്ദ്ര​പ്ര​സാ​ദു​മാ​ണ്. 27ൽ ​മു​ൻ ചെ​യ​ർ​മാ​ൻ ഉ​മ്മ​ൻ തോ​മ​സ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യു​ണ്ട്.

എ​സ്. അ​നൂ​പ് കു​മാ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഭീ​ഷ​ണി​യാ​ണ്. എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് മു​ൻ കൗ​ൺ​സി​ല​ർ കെ .​മ​ഹേ​ഷ് കു​മാ​റും എ​ൻ​ഡി​എ​യ്ക്കു വേ​ണ്ടി അ​രു​ൺ ജി ​കൃ​ഷ്ണ​നു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.

24ൽ ​യു​ഡി​എ​ഫി​ലെ ബി​നു പി. ​രാ​ജ​നു റി​ബ​ലാ​യി ജെ.​ജോ​ൺ​സ​ൺ, വൈ. ​മാ​ത്യു എ​ന്നി​വ​രും എ​ൽ​ഡി​എ​ഫി​ൽ മു​ൻ കൗ​ൺ​സി​ല​ർ ശോ​ഭ തോ​മ​സാ​ണ് സ്ഥാ​നാ​ർ​ഥി. എ​ൽ​ഡി​എ​ഫ് ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ വ​ന്ന​തോ​ടെ കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി ഗ്രൂ​പ്പ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജു മി​ഖാ​യേ​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. എ​ൻ​ഡി​എ​യി​ലെ അ​നി​ൽ മേ​മ​ന​യും സ്ഥാ​നാ​ർ​ഥി​യാ​യു​ണ്ട്.