ബാ​ല​റ്റ് സെ​റ്റിം​ഗ് മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ച്ചെ​ന്ന്
Friday, December 4, 2020 10:25 PM IST
മൈ​ല​പ്ര: കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ബാ​ല​റ്റ് സെ​റ്റിം​ഗ് പ്ര​വ​ർ​ത്ത​നം മ​നഃ​പൂ​ർ​വം ഉ​ദ്യോ​ഗ​സ്ഥ​ർ വൈ​കി​പ്പി​ച്ച​താ​യി യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഗീ​വ​ർ​ഗീ​സ് ത​റ​യി​ൽ ആ​രോ​പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നോ, ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നോ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ൽ ഏ​റെ​സ​മ​യം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ഏ​ജ​ന്‍റു​മാ​ർ​ക്കും കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.