ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ത​ന​തു പ​ദ്ധ​തി​ക​ൾ
Friday, December 4, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മെ​ന്ന നി​ല​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​വും ഗു​ണ​നി​ല​വാ​ര​മു​ള്ള​തു​മാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഏ​കോ​പ​നം കു​റെ​ക്കൂ​ടി മെ​ച്ച​പ്പെ​ടു​ത്തി​യും ത​ന​തു പ​ദ്ധ​തി​ക​ളു​ടെ ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​വും സ്വ​ന്തം നി​ല​യി​ൽ നി​ല​വാ​രം ഉ​യ​ർ​ത്തി​യും മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് പ്ര​ക​ട​ന​പ​ത്രി​ക പ​റ​യു​ന്നു.

ത​ന​തു പ​ദ്ധ​തി​ക​ളി​ലൂ​ടെ ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​ത​കു​ന്ന കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന​യെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ശ​ബ​രി​മ​ല​യി​ൽ വി​ശ്വാ​സ​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു മു​ന്പാ​കെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൊ​ണ്ടു​വ​രും.കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു പ്ര​ക​ട​ന പ​ത്രി​ക പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്ത് സ​മ​ഗ്ര​വി​ക​സ​നം കൊ​ണ്ടു​വ​രു​മെ​ന്നും കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്പ​ർ സ്പെ​ഷ​ലാ​റ്റി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്നു​മാ​ണ് മ​റ്റൊ​രു വാ​ഗ്ദാ​നം.

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.ത​രി​ശു​നി​ല കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ജൈ​വ​കൃ​ഷി​ക്കും പ്രാ​ധാ​ന്യം ന​ൽ​കും. കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്നു ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ഏ​റ്റെ​ടു​ക്കും. അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ൽ നെ​ൽ​ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​നും പ​ദ്ധ​തി​ക​ളു​ണ്ടാ​കും. പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ൾ, വെ​യി​റ്റിം​ഗ് ഷെ​ഡു​ക​ൾ, വാ​ഹ​ന പാ​ര്ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ ആ​രം​ഭി​ക്കും.കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല് എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യു​ടെ മാ​ത്യ​ക​യി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ​യോ, ചെ​യ​ർ​മാ​ന്‍റെ​യോ നേ​തൃ​ത്വ​ത്തി​ൽ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ല്കു​ന്ന​തി​നാ​യി ആ​ശ്വാ​സ​നി​ധി നി​ർ​ബ​ന്ധ​മാ​ക്കുംവി​ഭ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി പ്ര​ത്യേ​ക പ​രി​ശീ​ല​നം, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ​എ​എ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ എ​ന്നി​വ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.ജി​ല്ല മു​ഴു​വ​ൻ സൗ​ജ​ന്യ വൈ ​ഫൈ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. സ്ത്രീ​ക​ൾ​ക്കാ​യി ശൗ​ചാ​ല​യ​ങ്ങ​ളും, മു​ല​യൂ​ട്ട​ൽ കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്കും.​എ​ല്ലാ ബ്ലോ​ക്ക്, ന​ഗ​ര​സ​ഭാ അ​ടി​സ്ഥാ​ന​ത്തി​ലും തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ശ​പ്പി​നോ​ട് വി​ട എ​ന്ന പേ​രി​ല് പ​ദ്ധ​തി ന​ട​പ്പാ​ക്കും.

പാ​വ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും മം​ഗ​ല്യ സ​ഹാ​യ​നി​ധി, പ്ര​വാ​സി​ക​ൾ​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല് നി​ന്നും ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന, വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ല് പ്ര​വാ​സി​ക​ളു​ടെ സം​ഗ​മം, മു​തി​ർ​ന്ന പൗ​ര·ാ​ർ​ക്ക് ഹോം ​കെ​യ​ർ പ​ദ്ധ​തി തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ ഭാ​ഗ​മാ​ണ്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ്, ക​ണ്‍​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. സോ​ജി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.