ജി​ല്ല​യി​ൽ 11,300 ലി​റ്റ​ർ സാ​നി​റ്റൈ​സ​റും 26,640 മാ​സ്കു​ക​ളും
Friday, December 4, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​തെ​ര​ഞ്ഞ​ടു​പ്പ് സ​മ​യ​ത്ത് കോ​വി​ഡ് മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും അ​ല്ലാ​തെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ എ​ത്തി​യ​ത് 11,300 ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ. ബൂ​ത്തു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ 10,160 ലി​റ്റ​റും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ക്വാ​ഡി​നും മ​റ്റു​മാ​യി 1140 ലി​റ്റ​റും ചെ​ല​വി​ടും.ഇ​തി​നു പു​റ​മെ ബൂ​ത്തു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 26,640 എ​ൻ 95 മാ​സ്കു​ക​ളും 17,760 കൈ​യു​റ​ക​ളും പു​ന​രു​പ​യോ​ഗം സാ​ധ്യ​മ​ല്ലാ​ത്ത 8880 ഫെ​യ്സ് ഷീ​ൽ​ഡു​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ന്‍റെ അ​ടൂ​രി​ലെ വെ​യ​ർ ഹൗ​സി​ൽ എ​ത്തി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​നു കൈ​മാ​റി​യ​ത്. ഇ​വ ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ച് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൈ​മാ​റി. ജി​ല്ല​യി​ൽ ആ​കെ 1459 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. നേ​ര​ത്തെ സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ധ​രി​ക്കാ​നാ​യി 1300 പി.​പി.​ഇ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു.