വെ​ച്ചൂ​ച്ചി​റ ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ ക​രു​ത്ത​രു​ടെ പോ​രാ​ട്ടം
Saturday, December 5, 2020 10:37 PM IST
വെ​ച്ചൂ​ച്ചി​റ: റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വെ​ച്ചൂ​ച്ചി​റ ഡി​വി​ഷ​നി​ൽ തീ​പാ​റും പോ​രാ​ട്ടം. യു​ഡി​എ​ഫി​ൽ നി​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കെ. ​പ​ണി​ക്ക​രും എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് സി​പി​ഐ​യി​ലെ സി​ജോ ജോ​സ് മ​ടു​ക്ക​ക്കു​ഴി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം. ശ​ക്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​തി​ലൂ​ടെ ഡി​വി​ഷ​നി​ലെ പോ​രാ​ട്ടം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ബി​ജെ​പി​യി​ലെ രാ​ജേ​ഷ് കു​മാ​റും സ്വ​ത​ന്ത്ര​നാ​യ ര​ജ​നീ​ഷ് പി. ​ബാ​ബു​വും ഡി​വി​ഷ​നി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തോ​ളം രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന സ​തീ​ഷ് പ​ണി​ക്ക​ർ പ​ത്ത​നം​തി​ട്ട ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​വും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ര​ള റേ​ഷ​ൻ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ സു​പ​രി​ചി​ത​നാ​ണ് സി​ജോ. നാ​ട്ടി​ലെ പൊ​തു​പ്ര​ശ്ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​ണ്.
ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചെ​ങ്കി​ലും ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വെ​ച്ചു​ച്ചി​റ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് ഭ​ര​ണ ന​ഷ്ടം സം​ഭ​വി​ക്കു​ക​യും എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ വി​ജ​യം പ്ര​തീ​ക്ഷി​ച്ചെ​ത്തി​യി​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫി​നെ ത​ട​യി​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ണ്‍്ഗ്ര​സ് ത​ങ്ങ​ളു​ടെ നി​ര​യി​ലെ ക​രു​ത്ത​നെ ത​ന്നെ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.