മ​ത്സ​ര​രം​ഗ​ത്ത് ഏ​റെ​യും ത​ഴ​ക്ക​വും പ​ഴ​ക്ക​വു​മു​ള്ള​വ​ര്‍
Saturday, December 5, 2020 10:37 PM IST
തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​വ​രി​ല്‍ നാ​ല് മു​ന്‍ അ​ധ്യ​ക്ഷ​ര്‍ ത​ന്നെ​യു​ണ്ട്. ദ​മ്പ​തി​ക​ളും ഭ​ര്‍​ത്താ​വി​നു പ​ക​രം ഭാ​ര്യ​യു​മൊ​ക്കെ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.
യു​ഡി​എ​ഫി​ല്‍ മു​ന്‍ അ​ധ്യ​ക്ഷ​രാ​യ ഷീ​ല വ​ര്‍​ഗീ​സ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി 34 ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ക്കു​ന്നു. എ​ല്‍​ഡി​എ​ഫി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ലെ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍ 21 -ാം വാ​ര്‍​ഡി​ലും ലി​ന്‍​ഡ തോ​മ​സ് മൂ​ന്നാം വാ​ര്‍​ഡി​ലും മ​ത്സ​രി​ക്കു​ന്നു.
മ​റ്റൊ​രു മു​ന്‍ ചെ​യ​ര്‍​മാ​ന്‍ രാ​ജു മു​ണ്ട​മ​റ്റം ഇ​ക്കു​റി സ്വ​ത​ന്ത്ര​നാ​യി ഒ​മ്പ​താം​വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ക്കു​ന്നു.
ലി​ന്‍​ഡ തോ​മ​സി​ന്‍റെ ഭ​ര്‍​ത്താ​വ് തോ​മ​സ് വ​ഞ്ചി​പ്പാ​ലം നാ​ലാം വാ​ര്‍​ഡി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.
സ്ഥാ​ന​മൊ​ഴി​ഞ്ഞ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ജ​യ​കു​മാ​റി​ന്‍റെ വാ​ര്‍​ഡി​ല്‍ ഇ​ത്ത​വ​ണ ഭാ​ര്യ ബി​ന്ദു ജ​യ​കു​മാ​റാ​ണ് സ്ഥാ​നാ​ര്‍​ഥി. മു​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി. വ​ര്‍​ഗീ​സി​ന്‍റെ മ​ക​ളും മ​രു​മ​ക​ളും സ്വ​ത​ന്ത്ര​രാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ നീ​ണ്ട​നി​ര​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യു​ള്ള​ത്.
ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​നു വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചെ​ങ്കി​ലും ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം വീ​തം​വ​ച്ച​തി​ന്‍റെ പേ​രി​ല്‍ ഒ​ട്ടേ​റെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​ലു​ണ്ടാ​യി. യു​ഡി​എ​ഫി​ന് 22, എ​ല്‍​ഡി​എ​ഫി​ന് ഒ​മ്പ​ത്, ബി​ജെ​പി നാ​ല്, എ​സ്ഡി​പി​ഐ -ഒ​ന്ന്, സ്വ​ത​ന്ത്ര​ര്‍- മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ ക​ക്ഷി​നി​ല.