പോ​ള്‍ മാ​നേ​ജ​ര്‍ മൊ​ബൈ​ല്‍ ആ​പ്പ്
Saturday, December 5, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ പോ​ള്‍ മാ​നേ​ജ​ര്‍ മൊ​ബൈ​ല്‍ ആ​പ്പി​ക്കേ​ഷ​നു​മാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.
നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്സ് സെ​ന്റ​റാ​ണ് (എ​ന്‍​ഐ'​സി) ആ​പ്ലി​ക്കേ​ഷ​ന്‍ വി​ക​സി​പ്പി​ച്ച​ത്.
സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍, ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് വോ​ട്ടെ​ടു​പ്പ് ദി​വ​സ​വും തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ ​ളി​ലും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​ നാ​യാ​ണ് പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്പ്.
സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നോ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാം.