പ​ര​സ്യ പ്ര​ചാ​ര​ണം ഇന്ന് അവസാനിക്കും
Saturday, December 5, 2020 10:40 PM IST
കൊ​ട്ടി​ക്ക​ലാ​ശം പാ​ടി​ല്ല: ജി​ല്ലാ ക​ള​ക്ട​ര്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കും. പ്ര​ചാ​ര​ണ​ത്തി​ലെ അ​വ​സാ​ന മ​ണി​ക്കൂ​റി​ല്‍ ന​ട​ത്താ​റു​ള്ള കൊ​ട്ടി​ക്ക​ലാ​ശം കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം​കൂ​ടു​വാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ല്‍ പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​രും സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​ചാ​ര​ക​രും ജ​ന​ങ്ങ​ളും കൂ​ട്ടം​കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​ഭ്യ​ര്‍​ഥി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍ അ​നു​വ​ദ​നീ​യ​മ​ല്ല. നി​ശ​ബ്ദ പ്ര​ചാ​ര​ണം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പാ​ലി​ച്ചു​വേ​ണം ന​ട​ത്തേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ എ​ട്ടി​നു രാാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ബൂ​ത്തു​ക​ള്‍, ബാ​ന​റു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍ എ​ന്നി​വ​യും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രോ, ചി​ഹ്ന​മോ പ​തി​ച്ച മ​റ്റ് യാ​തൊ​ന്നു​മോ ഉ​ണ്ടാ​കു​വാ​ന്‍ പാ​ടി​ല്ല. പ്ര​ചാ​ര​ണ സ​മ​യം അ​വ​സാ​നി​ച്ചാ​ല്‍ പു​റ​ത്തു​നി​ന്നു പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും മ​ണ്ഡ​ലം വി​ട്ടു പോ​ക​ണം.
എ​ന്നാ​ല്‍, സ്ഥാ​നാ​ര്‍​ഥി​യോ ഇ​ല​ക്ഷ​ന്‍ ഏ​ജ​ന്‍റോ മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള ആ​ളാ​യാ​ല്‍ പോ​ലും മ​ണ്ഡ​ലം വി​ട്ടു പോ​കേ​ണ്ട​തി​ല്ല.