ചൈ​ന, മോ​സ്‌​കോ, വ​ത്തി​ക്കാ​ന്‍ വാ​ര്‍​ഡു​ക​ളി​ലെ വോ​ട്ട​ര്‍​മാ​ര്‍ കോ​ന്നി​യി​ല്‍ വോ​ട്ടു​ചെ​യ്യും
Saturday, December 5, 2020 10:40 PM IST
കോ​ന്നി:തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചൈ​ന​ക്കാ​ര്‍​കോ​ന്നി​യി​ല്‍ വോ​ട്ട് ചെ​യ്യും. ഇ​വ​ര്‍​മാ​ത്ര​മ​ല്ല വി​യ​റ്റ്‌​നാം, വ​ത്തി​ക്കാ​ന്‍, മോ​സ്‌​കോ വാ​ര്‍​ഡു​ക​ളും കോ​ന്നി​യി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

പേ​രു കൊ​ണ്ടു വ്യ​ത്യ​സ്ത​ത പു​ല​ര്‍​ത്തു​ന്ന ചൈ​നാ​മു​ക്കും വി​യ​റ്റ്‌​നാ​മും വ​ത്തി​ക്കാ​നും മോ​സ്‌​കോ​യും വ​ക​യാ​ര്‍ മേ​ഖ​ല​യി​ലാ​ണ്.

ഇ​ന്ത്യ - ചൈ​ന അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തേ തു​ട​ര്‍​ന്ന് ചൈ​നാ​മു​ക്കി​ന്‍റെ പേ​രു​മാ​റ്റ​ണെ​ന്നാ​വ​ശ്യം കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ പ്ര​മേ​യം വ​ന്നി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍ അ​വ​താ​ര​ക​നാ​യാ​ണ് പ്ര​മേ​യം വ​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് ഏ​റെ എ​തി​ര്‍​പ്പി​നു കാ​ര​ണ​മാ​യ​തോ​ടെ പ്ര​മേ​യം പി​ന്‍​വ​ലി​ച്ചു.

വി​യ​റ്റ്‌​നാ​മും ചൈ​നാ മു​ക്കും ഒ​രു കാ​ല​ത്ത് ഇ​ട​തു​പ​ക്ഷ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ജീ​വ മേ​ഖ​ല​യാ​യി​രു​ന്ന വ​ക​യാ​റി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ വ​ത്തി​ക്കാ​നി​ലും മോ​സ്‌​കോ​യി​ലും ഉ​ള്ള​തി​നാ​ല്‍ ആ ​ദേ​ശ​ത്തി​ന് ആ ​പേ​രു കൈ​വ​ന്ന​താ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ഏ​താ​യാ​ലും പേ​രു കൊ​ണ്ടു​ശ്ര​ദ്ധേ​യ​മാ​യ വി​ദേ​ശ ന​ഗ​ര​ങ്ങ​ളു​ടെ പേ​രി​ലു​ള്ള വാ​ര്‍​ഡു​ക​ളി​ലെ വോ​ട്ട​ര്‍​മാ​ര്‍ ഇ​ക്കു​റി​യും ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.