കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് വി​ധേ​യ​രാ​യ 40 കു​ടും​ബ​ങ്ങ​ള്‍​ക്ക് പു​ന​ര​ധി​വാ​സ ധ​ന​സ​ഹാ​യം
Thursday, January 14, 2021 9:59 PM IST
പ​ത്ത​നം​തി​ട്ട: കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് വി​ധേ​യ​രാ​യി മ​ര​ണ​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ ആ​ശ്രി​ത​ര്‍, ഗു​രു​ത​ര പ​രു​ക്കേ​റ്റ​വ​ര്‍ എ​ന്നി​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ് മു​ഖേ​നെ ന​ട​പ്പി​ലാ​ക്കു​ന്ന ജീ​വ​നം പ​ദ്ധ​തി പ്ര​കാ​രം സ്വ​യം തൊ​ഴി​ല്‍ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 40 ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ല​ക്‌​സ് പി ​തോ​മ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല പ്രൊ​ബേ​ഷ​ന്‍ ഉ​പ​ദേ​ശ​ക സ​മി​തി​യാ​ണ് ജീ​വ​നം പ​ദ്ധ​തി പ്ര​കാ​രം ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ്വ​യം തൊ​ഴി​ല്‍ സം​രം​ഭം എ​ന്ന നി​ല​യി​ല്‍ ത​യ്യ​ല്‍ തൊ​ഴി​ല്‍ യൂ​ണി​റ്റ്, ആ​ട് വ​ള​ര്‍​ത്ത​ല്‍ യൂ​ണി​റ്റ് എ​ന്നി​വ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണു ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ര്‍​ഷം സ്പോ​ണ്‍​സ​ര്‍​ഷി​പ്പ് മു​ഖേ​നെ ഫ​ണ്ട് ക​ണ്ടെ​ത്തി കു​റ്റ​കൃ​ത്യ​ത്തി​ന് വി​ധേ​യ​രാ​യ 26 പേ​ര്‍​ക്ക് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഈ ​വ​ര്‍​ഷം പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​നാ​യി ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​മ​ര്‍​പ്പി​ച്ച പ്രൊ​പ്പോ​സ​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 4,44,000 രൂ​പ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.
കു​റ്റ​കൃ​ത്യ​ത്തി​നു വി​ധേ​യ​മാ​യ​വ​രു​ടെ നി​ര്‍​ധ​ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച ജീ​വ​നം പ​ദ്ധ​തി സം​സ്ഥാ​ന ത​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
സ്വ​യം തൊ​ഴി​ല്‍ ധ​ന​സ​ഹാ​യ​ത്തി​നു പു​റ​മെ കു​റ്റ​കൃ​ത്യ​ത്തി​നു വി​ധേ​യ​രാ​യി മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും ഗു​രു​ത​ര പ​രു​ക്കേ​റ്റ​വ​ര്‍​ക്കും സാ​മൂ​ഹ്യ-​മാ​ന​സി​ക പി​ന്‍​തു​ണ ന​ല്‍​കു​ക, നി​യ​മ സ​ഹാ​യം, വൈ​ദ്യ സ​ഹാ​യം എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ക എ​ന്ന​തും ജീ​വ​നം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്രൊ​ബേ​ഷ​ന്‍ സ​ര്‍​വീ​സ് സ​പ്പോ​ര്‍​ട്ട് ടീ​മി​ന്‍റെ പി​ന്‍​തു​ണ​യോ​ടെ കോ​ട​തി​ക​ള്‍, പോ​ലീ​സ്, പ്രോ​സി​ക്യൂ​ഷ​ന്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണു ജീ​വ​നം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ല​ക്‌​സ് പി.​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​ഒ അ​ബീ​ന്‍, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ എം.​എ​സ് രേ​ണു​ക ഭാ​യ്, ക്രൈം ​ബ്രാ​ഞ്ച് എ​സ്ഐ ഇ.​എ​സ്. സ​ജി​ത്ത്, അ​ഡ്വ. എ​സ് കാ​ര്‍​ത്തി​ക, ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് -2 സി.​എ​സ്. സു​രേ​ഷ് കു​മാ​ര്‍, എ​ന്‍. അ​നു​പ​മ, ജെ. ​ബി​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സ്വ​യം​തൊ​ഴി​ല്‍ ധ​ന​സ​ഹാ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ര്‍ 200 രൂ​പ മു​ദ്ര​പ​ത്ര​ത്തി​ല്‍ ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട​ണം.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സു​മാ​യി (0468 2325242) ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.