ശബരിമല: തി​ര​ക്ക് കു​റ​വെ​ങ്കി​ലും ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ കു​റ​വു​ണ്ടാ​യി​ല്ല
Thursday, January 14, 2021 9:59 PM IST
ശ​ബ​രി​മ​ല: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ ശ​ബ​രി​മ​ല​യി​ൽ മ​ക​ര​വി​ള​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​രു​ടെ തി​ര​ക്ക് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​യി​ല്ല. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്കി.
മ​ക​ര​ജ്യോ​തി ദ​ർ​ശി​ക്കാ​നാ​കു​ന്ന എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ന്‍ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രു​ന്നു. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹി​ന്‍റെ​യും ശ​ബ​രി​മ​ല അ​ഡി​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് മ​ജി​സ്‌​ട്രേ​റ്റ് അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍റെ​യും ഡ്യൂ​ട്ടി മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ​യും പൂ​ര്‍​ണ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും സ​ർ​വ​സ​ജ്ജ​മാ​യി​രു​ന്നു.
വ്യൂ ​പോ​യി​ന്‍റു​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി. ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക, മാ​സ്‌​ക് ധ​രി​ക്കു​ക, സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​കി. മ​ക​ര​വി​ള​ക്ക് ദ​ര്‍​ശി​ക്കു​ന്ന ളാ​ഹ, പ​ഞ്ഞി​പ്പാ​റ, നെ​ല്ലി​മ​ല, ഇ​ല​വു​ങ്ക​ല്‍, അ​ട്ട​ത്തോ​ട്, അ​യ്യ​ന്‍​മ​ല, നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട് എ​ന്നി സ്ഥ​ല​ങ്ങ​ളി​ല്‍ ഓ​രോ​യി​ട​ത്തും ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ റ​വ​ന്യൂ വ​കു​പ്പി​ലെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ദാ​ര്‍ , വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ലു​ള്ള പ്ര​ത്യേ​ക നാ​ലം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു.
മ​ക​ര​വി​ള​ക്ക് ദ​ര്‍​ശി​ക്കു​ന്ന പ്ര​ധാ​ന എ​ട്ടു സ്ഥ​ല​ങ്ങ​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് ബാ​രി​ക്കേ​ഡ്, വെ​ളി​ച്ചം തു​ട​ങ്ങി​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ​പോ​ലീ​സ് സം​ഘ​മു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ ഫ​യ​ര്‍​ഫോ​ഴ്‌​സ്, ജ​ല​അ​ഥോ​റി​റ്റി, കെ​എ​സ്ഇ​ബി, വ​നം വ​കു​പ്പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി.
നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഹോ​ട്ട് ലൈ​ന്‍ തു​ട​ങ്ങി​യ​വ ഏ​ത് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളെ​യും നേ​രി​ടാ​ന്‍ ഒ​രു​ക്കി​യി​രു​ന്നു. സാ​റ്റ​ലൈ​റ്റ് ഫോ​ണ്‍, ഹോ​ട്ട്‌​ലൈ​ന്‍, ഹ​ണ്ടിം​ഗ് ലൈ​ന്‍, വ​യ​ര്‍​ലെ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ ക​ള​ക്ട​റേ​റ്റി​ലെ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ലും ഇ​ഒ​സി​ക​ളി​ലും സ​ജ്ജ​മാ​ക്കി​യി​രു​ന്നു.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ന്‍ ദു​ര​ന്ത നി​വാ​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍, അ​സ്‌​ക്കാ വി​ള​ക്കു​ക​ള്‍, സ്ട്ര​ക്ച്ച​ര്‍, സേ​ര്‍​ച്ച് ലൈ​റ്റ്, പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ക​യ​ര്‍ ഏ​ണി, മ​രു​ന്ന് തു​ട​ങ്ങി​യ​വ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭി​ച്ച അ​ഞ്ചു പേ​ര്‍ വീ​തം അ​ട​ങ്ങു​ന്ന സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. സ​ന്നി​ധാ​ന​ത്ത് തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ചേ​ത​ന്‍​കു​മാ​ര്‍ മീ​ണ, പ​മ്പ​യി​ല്‍ പ​ത്ത​നം​തി​ട്ട എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, നി​ല​യ്ക്ക​ലി​ല്‍ അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ ഹ​രി​കു​മാ​ർ എ​ന്നി​വ​ർ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു.
അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​റും ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ടി​യ​ന്തി​ര​ഘ​ട്ട കാ​ര്യാ​ല​യ​ത്തി​ല്‍ ത​ഹ​സി​ദാ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ദാ​ര്‍​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന 40 അം​ഗ റ​വ​ന്യൂ ജീ​വ​ന​ക്കാ​രെ 48 മ​ണി​ക്കൂ​ര്‍ സേ​വ​ന​ത്തി​ന് നി​യോ​ഗി​ച്ചി​രു​ന്നു.