റാന്നി: ഇത്തവണത്തെ ബജറ്റിൽ റാന്നി നിയോജകമണ്ഡലത്തിന് സമഗ്രമായ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് രാജു ഏബ്രഹാം എംഎൽഎ. റബർ പാർക്ക് , വ്യവസായ പാർക്ക്, ചെറുകോൽ നാരങ്ങാനം റാന്നി, അങ്ങാടി കൊറ്റനാട്, എഴുമറ്റൂർ, കോട്ടാങ്ങൽ, പെരുന്തേനരുവി, വടശേരിക്കര, കൊല്ലമുള ജലവിതരണ പദ്ധതികളുടെ നിർമാണം, വലിയകാവ് ഒൗഷധ സസ്യ ഉദ്യാനം. റാന്നി ബൈപാസ് ടൗണ്‍ എന്നിവയുടെ വികസനം, താലൂക്ക് ആയുർവേദ ആശുപത്രി കെട്ടിടം, റാന്നി ഓട്ടിസം സെന്റർ,.കൊറ്റനാട് ഖാദി വ്യവസായ കേന്ദ്രം എന്നിവയെല്ലാം ബജറ്റ് പദ്ധതികളാണ്.റാന്നി താലൂക്ക് ആശുപത്രി, റാന്നി മിനി സിവിൽ സ്റ്റേഷൻ, പെരുനാട് മിനി സിവിൽ സ്റ്റേഷൻ എന്നിവയ്ക്ക് കെട്ടിടങ്ങൾ, ബൊട്ടാണിക്കൽ ഗാർഡൻ റാന്നി, അയിരൂർ ഐഎച്ച്ആർഡി കോളജ്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് റാന്നി എന്നിവയ്ക്ക് കെട്ടിടനിർമാണം, അയിരൂർ, കടുമീൻചിറ, ഇടമുറി, വെച്ചുച്ചിറ കോളനി, എഴുമറ്റൂർ, കീക്കൊഴൂർ, കിസുമം ഗവണ്മെന്റ് സ്കൂളുകൾക്ക് കെട്ടിടങ്ങൾ, അയിരൂർ പേഴുംപാറ ജണ്ടായിക്കൽ , ചേത്തയ്ക്കൽ എന്നിവിടങ്ങളിൽ സ്റ്റേഡിയം നിർമാണം, നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിലേക്കുള്ള വിവിധ റോഡുകൾ, ബൈപാസുകൾ, ഫ്ളൈ ഓവറുകൾ എന്നിവയുടെ നിർമാണം, റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ ബിഎംബിസി നിലവാരത്തിലുള്ള നിർമാണം, എഴുമറ്റുർ, പെരുനാട്, വെച്ചൂച്ചിറ, വയലത്തല, അങ്ങാടി, വടശേരിക്കര, കാഞ്ഞിറ്റുകര, കോട്ടാങ്ങൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്ക് കെട്ടിടങ്ങൾ എന്നിവയും ബജറ്റിൽ ഉൾപ്പെട്ടു.