മ​ണ്ഡ​ല​ങ്ങ​ളെ മ​റ​ക്കാ​തെ ധ​ന​മ​ന്ത്രി
Friday, January 15, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പു വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളെ​യും തൊ​ട്ടു​ത​ലോ​ടി​യാ​ണ് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. ബ​ജ​റ്റ് ഏ​റെ വി​ക​സ​നോ​ന്മു​ഖ​മാ​ണെ​ന്ന വാ​ദ​വു​മാ​യി എം​എ​ൽ​എ​മാ​രും രം​ഗ​ത്തെ​ത്തി.

പ്രാ​ദേ​ശി​ക​മാ​യ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് ബ​ജ​റ്റി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ​മാ​ർ പ​റ​ഞ്ഞു.റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 170 രൂ​പ​യാ​യി പ്ര​ഖ്യാ​പി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി. മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സ​ബ്സി​ഡി കൂ​ടി ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക

​ർ​ഷ​ക​ർ. വി​വി​ധ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ളി​ലെ വ​ർ​ധ​ന​യി​ലും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മു​ണ്ട്. നെ​ല്ല് സം​ഭ​ര​ണ വി​ല 28രൂ​പ​യാ​ക്കി​യ​ത് അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ​യ​ട​ക്കം നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ഉ​ണ​ർ​വേ​കും. കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കു​ന്ന പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ ക​ട​ന്നു​കൂ​ടി​യെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചു തു​ട​ങ്ങാ​ൻ വൈ​കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​ക​ളി​ലും പ്ര​തീ​ക്ഷ​ക​ളു​ണ്ട്. എ​ന്നാ​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ജി​ല്ല​യ്ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. ആ​റ​ൻ​മു​ള​യി​ലെ സു​ഗ​ത​കു​മാ​രി​യു​ടെ ത​റ​വാ​ട് സം​ര​ക്ഷി​ത സ്മാ​ര​ക​മാ​ക്കാ​ൻ ര​ണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ള ക​വി​ത​ക​ളു​ടെ ദൃ​ശ്യ, ശ്രാ​വ്യ ശേ​ഖ​ര​വും മ്യൂ​സി​യ​വും സ്ഥാ​പി​ക്കും. നി​ർ​മാ​ണം ആ​രം​ഭി​ച്ച പു​ന​ലൂ​ർ - പൊ​ൻ​കു​ന്നം റോ​ഡ് വി​ക​സ​ന​ത്തി​ന് ബ​ജ​റ്റ് വി​ഹി​ത​മു​ണ്ട്. ശ​ബ​രി വി​മാ​ന​ത്താ​വ​ളം, ഇ​ടു​ക്കി, കാ​സ​ർ​കോ​ട് എ​യ​ർ​സ്ട്രി​പ്പ് എ​ന്നി​വ​യു​ടെ പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന് ഒ​ന്പ​ത് കോ​ടി​രൂ​പ​യും നീ​ക്കി​വ​ച്ചു. അ​ങ്ക​മാ​ലി - എ​രു​മേ​ലി ശ​ബ​രി റെ​യി​ൽ പാ​ത നി​ർ​മാ​ണ​ത്തി​ന് 2000 കോ​ടി​യാ​ണ് നീ​ക്കി വ​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, റെ​യി​ൽ പാ​ത എ​രു​മേ​ലി​യി​ൽ നി​ന്ന് പു​ന​ലൂ​രി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം സം​സ്ഥാ​നം മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​മി​ല്ല.പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യം നി​ർ​മാ​ണം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത് ബജ​റ്റി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു.