ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ൽ സ്വീ​ക​ര​ണം
Saturday, January 16, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​പ്ര​തി​നി​ധി​ക​ൾ സ​മൂ​ഹ​ത്തോ​ട് സ​മ്പൂ​ർ​ണ സ​മ​ർ​പ്പി​ത​രാ​യി​രി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.
പ​ത്ത​നം​തി​ട്ട രൂ​പ​താദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രൂ​പ​താം​ഗ​ങ്ങ​ളി​ൽ നി​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളാ​യി വി​ജ​യി​ച്ച​വ​ർ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ധാ​ർ​മി​ക​ത​യി​ലും നീ​തി​യി​ലും അ​ധി​ഷ്ടി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മ്പോ​ഴാ​ണ് ഈ ​നി​യോ​ഗം അ​ർ​ഥ​വ​ത്താ​കു​ക​യെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ദേ​ശ​ത്തോ​ട് വേ​ർ​പെ​ടു​ത്താ​നാ​വാ​ത്ത ക​ട​പ്പാ​ടു​ണ്ടാ​ക​ണം.
ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ർ​ഹ​രി​ൽ എ​ത്തു​ന്നെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. പ​ക്ഷ​പാ​ദ​പ​ര​മാ​യ സ​മീ​പ​നം ഒ​രി​ക്ക​ലും സ്വീ​ക​രി​ക്ക​രു​ത്. വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടും ദീ​ർ​ഘ​വീ​ക്ഷ​ണ​വു​മാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​ണ്ടാ​ക​ണ്ട​തു​മു​ണ്ടെ​ന്നും മാ​ർ ഐ​റേ​നി​യോ​സ് ഉ​ദ്ബോ​ധി​പ്പി​ച്ചു.
യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഷാ​ജി മാ​ണി​കു​ളം സ്വാ​ഗ​ത​വും ഫാ. ​സി​ജോ ച​രി​വു പ​റ​മ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ മു​ൻ അ​ധ്യ​ക്ഷ റോ​സ്‌​ലി​ൻ സ​ന്തോ​ഷ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രൂ​പ​ത പ​രി​ധി​യി​ലെ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.