സ​ഹോ​ദ​ര​ന്‍റെ മാ​ന​സി​ക പീ​ഡ​നം; ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, January 16, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: 54 വ​യ​സു​ള്ള അ​വി​വാ​ഹി​ത​ക്ക് സ്വ​ന്തം സ​ഹോ​ദ​ര​നി​ൽ നി​ന്നും ഉ​പ​ദ്ര​വ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് അ​യാ​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
തി​രു​വ​ല്ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. തി​രു​വ​ല്ല തു​ക​ല​ശേ​രി സ്വ​ദേ​ശി​നി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കാ​ർ​ഷി​ക സൗ​ഹൃ​ദ ബ​ജ​റ്റ് വി​ക​സ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കും: എ​ൻ.​എം.​രാ​ജു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നു​ത​കു​ന്ന ക​ർ​ഷ​ക​സൗ​ഹൃ​ദ ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു. റ​ബ​ർ, നെ​ല്ല്, നാ​ളീ​കേ​രം എ​ന്നി​വ​യു​ടെ ത​റ​വി​ല​യും സം​ഭ​ര​ണ​വി​ല​യും ഉ​യ​ർ​ത്താ​നു​ള്ള ബ​ജ​റ്റ് നി​ർ​ദ്ദേ​ശം കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ഊ​ർ​ജം പ​ക​രും.
ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​യോ​ജ​നം ചെ​യ്യും. റാ​ന്നി​യി​ലെ റ​ബ​ർ പാ​ർ​ക്കും കോ​ന്നി​യു​ടെ വി​ക​സ​ന​ത്തി​ന​നു​വ​ദി​ച്ച 800 കോ​ടി​യും ജി​ല്ല​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​മെ​ന്നും എ​ൻ.​എം. രാ​ജു പ​റ​ഞ്ഞു.