ജി​ല്ല​യി​ല്‍ ഹ​രി​ത ഓ​ഡി​റ്റി​ന് തു​ട​ക്ക​മാ​യി, 1,000 ഓ​ഫീ​സു​ക​ള്‍ ഹ​രി​ത​ച​ട്ട പ്ര​ഖ്യാ​പ​ന​ത്തി​ലേ​ക്ക്
Sunday, January 17, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ 10,000 ഓ​ഫീ​സു​ക​ള്‍ 26ന് ​ഹ​രി​ത​ച​ട്ടം (ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍) പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലും ഹ​രി​ത ഓ​ഡി​റ്റി​ന് തു​ട​ക്ക​മാ​യി.
ജി​ല്ലാ​ത​ലം മു​ത​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ത​ലം വ​രെ​യു​ള​ള സ​ര്‍​ക്കാ​ര്‍, അ​ർ​ധ സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 1,000 സ്ഥാ​പ​ന​ങ്ങ​ളാ​ണ് 26ന് ​ജി​ല്ല​യി​ല്‍ നി​ന്നും ഹ​രി​ത​ച​ട്ടം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.
ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍, അ​ജൈ​വ മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​നാ​യി അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ ഉ​പാ​ധി​ക​ള്‍ തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കു​ക, ഡി​സ്‌​പോ​സി​ബി​ള്‍ വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ക്കു​ക, ഡി​സ്‌​പോ​സി​ബി​ള്‍ ര​ഹി​ത ഓ​ഫീ​സ്, ഇ-​മാ​ലി​ന്യ ര​ഹി​ത ഓ​ഫീ​സ്, ജ​ല​സൗ​ഹൃ​ദ ഓ​ഫീ​സ്, വൈ​ദ്യു​തി സൗ​ഹൃ​ദ ഓ​ഫീ​സ്, പൊ​ടി ര​ഹി​ത ഓ​ഫീ​സ്, ശു​ചി​മു​റി സൗ​ഹൃ​ദ ഓ​ഫീ​സ് എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഹ​രി​ത​ച​ട്ടം പ​ദ​വി ന​ല്‍​കു​ന്ന​ത്.
ജി​ല്ലാ​ത​ല, താ​ലൂ​ക്കു​ത​ല ഓ​ഫീ​സു​ക​ള്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ള​ള പ​രി​ശോ​ധ​ക സം​ഘം സ​ന്ദ​ര്‍​ശി​ച്ച് മാ​ര്‍​ക്കും ഗ്രേ​ഡും ന​ല്‍​കും. 70 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ മാ​ര്‍​ക്ക് നേ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ​ത​ല​ത്തി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും.
70 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ര്‍​ക്ക് നേ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 15 ദി​വ​സ​ത്തെ സ​മ​യ​പ​രി​ധി ന​ല്‍​കി പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ളെ​യും ഹ​രി​ത​ച​ട്ട പ്ര​ഖ്യാ​പ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ് പ​റ​ഞ്ഞു.
ഹ​രി​ത​ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ക്കു​ക​യും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഹ​രി​ത ഓ​ഫീ​സ് നി​ര്‍​ദേ​ശ​ക ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്യും.