അ​ട​വി-​കു​ട്ട​വ​ഞ്ചി അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​യി
Sunday, January 17, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യ കു​ട്ട​വ​ഞ്ചി സ​വാ​രി ന​ട​ത്തു​ന്ന അ​ട​വി​യി​ല്‍ അ​ധി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച അ​ട​വി - കു​ട്ട​വ​ഞ്ചി അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി പൂ​ര്‍​ത്തി​ക​രി​ച്ച് ഉ​ദ്ഘാ​ട​ന സ​ജ്ജ​മാ​യി.

കു​ട്ട​വ​ഞ്ചി സ​വാ​രി​ക്കാ​യി എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും​വി​ധം ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക്, വി​ശ്ര​മ​മു​റി, ടി​ക്ക​റ്റ് കൗ​ണ്ട​ര്‍, ക​ഫ​റ്റേ​റി​യ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ പൂ​ര്‍​ത്തി​യാ​യ​ത്.

75 ല​ക്ഷം രു​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ടൂ​റി​സം വ​കു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഡി​എ​ഫ്ഒ​യ്ക്ക് കീ​ഴി​ലു​ള്ള വ​നം വി​ക​സ​ന ഏ​ജ​ന്‍​സി വ​ഴി​യാ​യി​രു​ന്നു പ​ദ്ധ​തി നി​ര്‍​വ​ഹ​ണം.
വ​നം​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ ങ്ങ​ള്‍ പ​രി​സ്ഥി​തി​ക്ക് ഇ​ണ​ങ്ങും വി​ധ​മാ​ണു പൂ​ര്‍​ത്തി​യാ​ക്കി​യ​ ത്.