കോ​വി​ഡ് വ്യാ​പ​നം: കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍
Sunday, January 17, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.
നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് എ​ട്ട്, 10, പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് 31, 32 (ചേ​രി​ക്ക​ല്‍ ഐ​ടി​ഐ ജം​ഗ്ഷ​ന്‍ മു​ത​ല്‍ പ​ടി​ഞ്ഞാ​റ് ചൂ​ര​ക്കോ​ട് ഭാ​ഗം വ​രെ​യും, തെ​ക്ക് പ​നി​ക്കു​ഴ​ത്തി​ല്‍ ഭാ​ഗം വ​രെ​യും), സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് നാ​ല്, അ​ഞ്ച്, ആ​റ്, 11,13 ( സീ​ത​ത്തോ​ട് ഫെ​ഡ​റ​ല്‍ ബാ​ങ്ക് മു​ത​ല്‍ മാ​ര്‍​ക്ക​റ്റ് ആ​ങ്ങ​മു​ഴി​യും വ​രെ​യും, മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 11 (കു​റു​ന്താ​ര്‍ ചു​ടു​കാ​ട്ടി​ല്‍ ഭാ​ഗ​വും, ഹൗ​സെ​റ്റ് കോ​ള​നി മു​ത​ല്‍ ച​രി​വു​പ​റ​മ്പി​ല്‍ ഭാ​ഗം വ​രെ​യും), തോ​ട്ട​പ്പു​ഴ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ഒ​ന്‍​പ​ത് (കൊ​ല്ല​മ​ല ഭാ​ഗം), വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 11 (വെ​ള്ള​പ്പാ​റ ഭാ​ഗം), പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 15 ( ചെ​മ്പി​ന്‍​കു​ന്ന് കോ​ള​നി​യും, പ​രി​സ​ര പ്ര​ദേ​ശ​വും, നാ​ലു ക​വ​ല റോ​ഡ് മു​ത​ല്‍ വി-​കോ​ട്ട​യം ച​ന്ത ഭാ​ഗം വ​രെ​യും), വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ഏ​ഴ് ( സ​ബ്സെ​ന്‍റ​ര്‍ പേ​ഴും​പാ​റ മു​ത​ല്‍ അ​രി​ക​ക്കാ​വ് മു​ത​ല്‍ ത​ടി ഡി​പ്പോ വ​രെ​യും, എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​രം മു​ത​ല്‍ അ​രി​ക​ക്കാ​വ് മു​ത​ല്‍ ത​ടി ഡി​പ്പോ വ​രെ​യും) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​ഴു​ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം.