ക​ർ​ഷ​ക​രു​ടെ ശ​ബ്ദ​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ക​ർ മാ​റ​ണം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Sunday, January 17, 2021 10:37 PM IST
കു​ട്ടി​ക്കാ​നം: സ​മാ​ധാ​ന​ത്തി​ന്‍റെ ശു​ശ്രൂ​ഷ​ക​രാ​കു​വാ​ൻ സാ​ധി​ക്കു​ന്ന ന​ല്ല പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് സ​മൂ​ഹ​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന​തെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താം​ഗ​ങ്ങ​ളാ​യ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​നു​മോ​ദ​ന സ​മ്മേ​ള​നം കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ പു​ളി​ക്ക​ൽ.
ഹൈ​റേ​ഞ്ചി​ന്‍റെ ന​ന്മ​യ്ക്കും വി​ക​സ​ന​ത്തി​നു​മാ​യി എ​ല്ലാ വ്യ​ത്യ​സ്ത​ത​ക​ൾ​ക്കു​മ​തീ​ത​മാ​യ കൂ​ട്ടാ​യ പ​രി​ശ്ര​മം ഉ​ണ്ടാ​വ​ണ​മെ​ന്നും അ​സം​ഘ​ടി​ത​രാ​യ ക​ർ​ഷ​ക സ​മൂ​ഹ​ത്തി​ന്‍റെ ശ​ബ്ദ​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ക​ർ മാ​റ​ണ​മെ​ന്നും മാ​ർ പു​ളി​ക്ക​ൽ പ​റ​ഞ്ഞു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ യോ​ഗ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ.​ജോ​സ​ഫ് വെ​ള്ള​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ടി.​സി. മാ​ത്യു ഹൈ​റേ​ഞ്ചി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ പ​തി​യേ​ണ്ട പൊ​തു​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​സം​ഗി​ച്ചു.​വി​കാ​രി ജ​ന​റാ​ൾ ഫാ.​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, പി​ആ​ർ​ഒ ഫാ. ​സ്റ്റാ​ൻ​ലി പു​ള്ളോ​ലി​ക്ക​ൽ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ, ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി വാ​വ​ച്ച​ൻ, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​മി​ന സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.