സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഇ​ന്ന്
Monday, January 18, 2021 10:57 PM IST
ആ​റ​ന്മു​ള: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ റോ​മ​ൻ ല​ത്തി​ൻ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ പാ​ദു​കാ​വ​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് പ്ര​ദ​ക്ഷി​ണം. ഫാ. ​ഡോ​ണ​റ്റ് ആ​ന്‍റ​ണി കോ​ഴ​ഞ്ചേ​രി​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​വി​ലെ 7.15 ന് ​ജ​പ​മാ​ല എ​ട്ടി​ന് ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ. ​വി​നീ​തി​ന്‍റെ ബെ​ന​ഡ​ക്റ്റി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം വെ​ട്ട​ത്തു​പ​ടി, പ​ര​മൂ​ട്ടും​പ​ടി, പ​ന്നി​വേ​ലി​ച്ചി​റ, തെ​ക്കേ​മ​ല, കോ​ഴ​ഞ്ചേ​രി, വ​ഞ്ചി​ത്ര വ​ഴി ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കും.

പെരുനാട്ടിൽ ജ​ന​കീ​യ വി​ക​സ​ന​സം​ഗ​മം ഇ​ന്ന്

പെ​രു​നാ​ട്: ജ​ന​ങ്ങ​ളു​ടെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ നേ​രി​ട്ടു കേ​ൾ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് മ​ഠ​ത്തും​മൂ​ഴി ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ൽ ജ​ന​കീ​യ വി​ക​സ​ന സം​ഗ​മം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​എ​സ്. മോ​ഹ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഗ​മ​ത്തി​ൽ പ്രാ​ദേ​ശി​ക വി​ക​സ​നം, കൃ​ഷി, മാ​ലി​ന്യ സം​സ്ക​ര​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ദു​ര​ന്ത ല​ഘൂ​ക​ര​ണം എ​ന്നി​വ​യെ മു​ൻ​നി​ർ​ത്തി വി​ദ​ഗ്ധ​ർ ക്ലാ​സെ​ടു​ക്കും.