മു​ക്ക​ട റോ​ഡി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ മാ​റ്റും
Monday, January 18, 2021 10:57 PM IST
റാ​ന്നി : മു​ക്ക​ട - ഇ​ട​മ​ണ്‍ - അ​ത്തി​ക്ക​യം റോ​ഡി​ൽ ഇ​ട​മു​റി പാ​റേ​ക്ക​ട​വ് ഭാ​ഗ​ത്ത് ഓ​ട​യി​ൽ നി​ൽ​ക്കു​ന്ന ആ​റ് പോ​സ്റ്റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യി.
20ന​കം എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത് പി​ഡ​ബ്ല്യു​ഡി​ക്കു കൈ​മാ​റു​മെ​ന്ന് കെ​എ​സ്ഇ​ബി റാ​ന്നി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റു​ടെ ഉ​റ​പ്പ്. മു​ക്ക​ട മു​ത​ൽ അ​ത്തി​ക്ക​യം വ​രെ​യു​ള്ള മു​ഴു​വ​ൻ പോ​സ്റ്റു​ക​ളും മാ​റാ​ൻ മാ​ത്ര​മേ അ​നു​മ​തി ന​ൽ​കൂ​വെ​ന്നും ഇ​തി​നാ​യി 61 ല​ക്ഷം രൂ​പ ചെ​ല​വാ​കു​മെ​ന്ന് നി​ല​പാ​ടി​ലാ​യി​രു​ന്നു കെഎ​സ്എ​ബി. ഇ​ന്ന​ലെ നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.
തു​ട​ർ​ന്നാ​ണ് എ​സ്റ്റി​മേ​റ്റെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നംകെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​ബി​യു​ടെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ നീ​റം​പ്ലാ​ക്ക​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കെഎ​സ്ഇ​ബി ഓ​ഫീ​സി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം മെം​ബ​ർ​മാ​ർ ഉ​പ​രോ​ധം തീ​ർ​ത്ത​തി​നേ തു​ട​ർ​ന്നാ​ണ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ റോ​ണി വ​ർ​ഗീ​സു​മാ​യി ച​ർ​ച്ച
ന​ട​ന്ന​ത്. മെം​ബ​ർ​മാ​രാ​യ സാം​ജി ഇ​ട​മു​റി, സു​നി​ൽ ചെ​ല്ല​പ്പ​ൻ, ഓ​മ​ന പ്ര​സ​ന്ന​ൻ, ആ​നി​യ​മ്മ അ​ച്ച​ൻ​കു​ഞ്ഞ്, റോ​സ​മ്മ വ​ർ​ഗീ​സ്, സ​ന്ധ്യ അ​നി​ൽ, മി​നി ഡൊ​മി​നി​ക്ക്, റെ​നി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .