ന​വാ​ഭി​ഷി​ക്ത ബി​ഷ​പ് ഡോ. സാ​ബു കെ. ​ചെ​റി​യാ​നു തി​രു​വ​ല്ല​യി​ൽ സ്വീ​ക​ര​ണം
Monday, January 18, 2021 10:59 PM IST
തി​രു​വ​ല്ല: സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക ബി​ഷ​പ് റ​വ.​ഡോ.​സാ​ബു കെ.​ചെ​റി​യാ​ന് തി​രു​വ​ല്ല​യി​ൽ സ്വീ​ക​ര​ണം. ഇ​ന്ന​ലെ കോ​ട്ട​യ​ത്തു ന​ട​ന്ന സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം തി​രു​വ​ല്ല​യി​ലെ​ത്തി​യ ബി​ഷ​പ്പി​നെ മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ ഡോ.​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി.​ജോ​സ​ഫ്, ട്ര​സ്റ്റി പി.​പി. അ​ച്ച​ൻ​കു​ഞ്ഞ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.റ​വ.​ഡോ.​സാ​ബു കെ. ​ചെ​റി​യാ​ൻ വി​കാ​രി​യാ​യി ശു​ശ്രൂ​ഷ ചെ​യ്തു​വ​ന്ന തു​ക​ല​ശേ​രി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര വ​ര​വേ​ല്പ് ബി​ഷ​പ്പി​നു ന​ൽ​കി. സ്വീ​ക​ര​ണ സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.ബി​ഷ​പ് തോ​മ​സ് സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ർ, മാ​ർ​ത്തോ​മ്മാ സ​ഭ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫ്, റ​വ.​തോ​മ​സ് മ​ത്യു, റ​വ.​ജോ​ണ്‍​സ​ണ്‍, റ​വ.​എ​ബി, സ​ഭാ സെ​ക്ര​ട്ട​റി ബി​ജു ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശീ​ല​നം

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബേ​ക്ക​റി, ബോ​ർ​മ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ഫു​ഡ് സേ​ഫ്റ്റി ട്രെ​യി​നിം​ഗ് ആ​ൻ​ഡ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ (ഫോ​സ്റ്റാ​ക്) പ​രി​ശീ​ല​നം ന​ട​ത്തും. നി​ല​വി​ൽ ഫോ​സ്റ്റാ​ക് പ​രി​ശീ​ല​നം നേ​ടി​യി​ട്ടി​ല്ലാ​ത്ത​വ​ർ നി​ർ​ബ​ന്ധ​മാ​യും 23 ന് ​മു​ന്പാ​യി അ​പേ​ക്ഷ ന​ൽ​ക​ണം. ഒ​രു സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഒ​രാ​ളെ​ങ്കി​ലും പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​റ​ന്മു​ള ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍ 8943346539.