ജി​ല്ല​യി​ൽ 123 പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ്
Monday, January 18, 2021 10:59 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 123 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 120 പേ​ർ​ക്കും സ​ന്പ​ർ​ക്ക​രോ​ഗ​ബാ​ധ​യാ​ണ്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ ആ​കെ 38179 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 33280 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10.03 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന​ലെ 1025 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 31746 പേ​ർ​ക്ക് ഇ​തോ​ടെ രോ​ഗ​മു​ക്തി​യാ​യി. നി​ല​വി​ൽ 6199 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​രാ​യ 4954 പേ​രാ​ണ് വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 4694 സ്ര​വ​സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ചു. 2901 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.
മൂ​ന്ന് മ​ര​ണം​കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു​പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. കു​ള​ന​ട സ്വ​ദേ​ശി​നി (85), നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി (84), തോ​ട്ട​പ്പു​ഴ​ശേ​രി സ്വ​ദേ​ശി​നി (66) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ള​ന​ട സ്വ​ദേ​ശി​യു​ടെ മ​ര​ണ​കാ​ര​ണം ഇ​ത​ര​രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്ക​വേ​യാ​ണ് തോ​ട്ട​പ്പു​ഴ​ശേ​രി സ്വ​ദേ​ശി കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.
ഏ​നാ​ദി​മം​ഗ​ല​ത്തും നെ​ടു​ന്പ്ര​ത്തും നി​യ​ന്ത്രി​ത മേ​ഖ​ല​ക​ൾ
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു. ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 11 ( കു​ന്നി​ട കി​ഴ​ക്ക് കു​റു​ന്പു​ക​ര മൈ​നാ​മ​ണ്‍ ഭാ​ഗം വ​രെ), നെ​ടു​ന്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അ​ഞ്ച് (നാ​ലൊ​ന്നി​ൽ​പ്പ​ടി മു​ത​ൽ ക​ട്ടെ​ഴു​ത്തു​പ​ടി വ​രെ) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്രി​ത മേ​ഖ​ല​ക​ൾ.
നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന്
ഒ​ഴി​വാ​ക്കി
പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഒ​ന്ന് (ച​ന്ദ​ന​പ്പ​ള്ളി നോ​ർ​ത്ത് മു​ത​ൽ പ​ണ​പ്ലാ​വി​ൽ പാ​ടി വ​രെ​യും, ച​ന്ദ​ന​പ്പ​ള്ളി ഈ​സ്റ്റ് മു​ത​ൽ ചെ​ന്പും മൂ​ട് ബ്രി​ഡ്ജ് വ​രെ​യും ച​ന്ദ​ന​പ്പ​ള്ളി സൗ​ത്ത് മു​ത​ൽ സൊ​സൈ​റ്റി വ​രെ​യും ച​ന്ദ​ന​പ്പ​ള്ളി ജം​ഗ്ഷ​നും) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്നു മു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.