കു​ള​ത്തു​മ​ണ്ണി​ലെ ക​ർ​ഷ​ക​ർ​ക്ക് ഇ​നി കൃ​ഷി വേ​ണ്ട ‌
Tuesday, January 19, 2021 10:30 PM IST
‌കോ​ന്നി: ക​ല​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു. കാ​ട്ടാ​ന​യും കാ​ട്ടു​പ​ന്നി​യും ക​ര്‍​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ള്‍ ത​ക​ര്‍​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​യ​തോ​ടെ​യാ​ണ് കു​ള​ത്തു​മ​ൺ ആ​റാം വാ​ർ​ഡി​ലെ ക​ർ​ഷ​ക​ർ കൃ​ഷി​യി​ൽ നി​ന്നു​ത​ന്നെ പി​ൻ​മാ​റു​ക​യാ​ണ്. വ​നം, കൃ​ഷി വ​കു​പ്പു​ക​ൾ ക​ര്‍​ഷ​ക​രു​ടെ പ​രാ​തി​യും ക​ണ്ണീ​രും കാ​ണു​ന്നി​ല്ലെ​ന്ന് ന​ടി​ച്ച​തോ​ടെ ഇ​വ​രു​ടെ ആ​കെ​യു​ള്ള പ്ര​തീ​ക്ഷ​ക​ളും താ​ളം തെ​റ്റി. പ​ഞ്ചാ​യ​ത്തി​ലെ കു​ള​ത്തു​മ​ണ്ണ് പ്ര​ദേ​ശ​ത്തെ ഏ​റി​യ ക​ര്‍​ഷ​ക​രും ത​ങ്ങ​ൾ ന​ട്ടുന​ന​ച്ച് വ​ച്ച വാ​ഴ കൂ​മ്പി​ട്ട​പ്പോ​ള്‍ സ​ന്തോ​ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ള​വ് എ​ത്തി​യ​പ്പോ​ള്‍ "വ​ന​ത്തി​ലെ അ​വ​കാ​ശി​ക​ള്‍' മ​ണ​ത്തെ​ത്തി. കാ​ട്ടാ​ന​ക​ള്‍ വാ​ഴത്തോ​ട്ട​ത്തി​ല്‍ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടിനടന്നു വാ​ഴ​ക​ൾ ച​വി​ട്ടി​മെ​തി​ച്ചു. പ​ന്നി​ക​ളാ​ക​ട്ടെ മ​റ്റ് കാ​ര്‍​ഷി​ക വി​ള​ക​ളും. ‌
കാ​ട്ടാ​ന​ക​ളു​ടെ വി​ള​നി​ല​മാ​യി കു​ള​ത്തു​മ​ണ്ണ് മാ​റി​യി​ട്ടും വ​നം വ​കു​പ്പ് ക്രി​യാ​ത്മ​ക​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ല. സോ​ളാ​ര്‍ വേ​ലി​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് ക​ര്‍​ഷ​ക​ര്‍​ക്ക് വാ​ക്ക് ന​ല്‍​കി​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ്പി​ലാ​യി​ല്ല. ‌

കു​ള​ത്തു​മ​ണ്ണി​ൽ ന​ന്ദി​യാ​ട്ടു തോ​മ​സ് ജോ​സ​ഫി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യ​ത്. വി​ള​വെ​ത്തി​യ 75 മൂ​ട് വാ​ഴ​യാ​ണ് തി​ന്ന് തീ​ര്‍​ത്ത​ത്. ബാ​ക്കി ച​വി​ട്ടി ഒ​ടി​ച്ചു. ക​ഴി​ഞ്ഞ മാ​സ​വും ഈ ​കൃ​ഷി​യി​ട​ത്തി​ൽ രാ​ത്രി ആ​ന ക​യ​റി വ​ലി​യ ന​ഷ്ട​മാ​ണ് വ​രു​ത്തി​യ​ത്. ഇ​ങ്ങ​നെ പോ​യാ​ല്‍ കൃ​ഷി നി​ര്‍​ത്തു​മെ​ന്ന് ന​ന്ദി​യാ​ട്ടു തോ​മ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. ‌

സോ​ളാ​ര്‍ വേ​ലി സ്ഥാ​പി​ച്ചു കൊ​ണ്ട് കാ​ട്ടാ​ന​യു​ടെ ശ​ല്യം കു​റ​യ്ക്കാ​മെ​ന്ന് വ​നം വ​കു​പ്പ് ക​ര്‍​ഷ​ക​ര്‍​ക്ക് വാ​ക്ക് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​ര്‍ വാ​ക്ക്പാ​ലി​ച്ചി​ല്ല. കൃ​ഷി വ​കു​പ്പ് എ​ങ്കി​ലും ഉ​ചി​ത​മാ​യ നി​ല​യി​ല്‍ കൃ​ഷി സം​ര​ക്ഷ​ണ പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ നി​ർ​ദേ​ശം വ​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ‌

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ക​ടം വാ​ങ്ങി ഈ ​മേ​ഖ​ല​യി​ല്‍ ക​ര്‍​ഷ​ക​ര്‍ പാ​ട്ട​ക്കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം ഇ​വ​രും ബു​ദ്ധി​മു​ട്ടി​ലാ​ണ്.

വ​നം, കൃ​ഷി മ​ന്ത്രി​മാ​ർ ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ട​ന​ടി ഇ​ട​പെ​ട​ണെ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ല​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന് ഈ ​ക​ര്‍​ഷ​ക​രു​ടെ കാ​ര്യ​ത്തി​ല്‍ വേ​ഗ​ത്തി​ല്‍ ഇ​ട​പ്പെ​ടാ​ന്‍ ക​ഴി​യു​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ‌