വ​ലി​യ​കാ​വ് ഔ​ഷ​ധ​സ​സ്യ ഉ​ദ്യാ​നം പ​ദ്ധ​തി​ക്കെ​തി​രെ പൊ​ന്ത​ൻ​പു​ഴ സ​മ​ര​സ​മി​തി ‌‌
Tuesday, January 19, 2021 10:30 PM IST
പെ​രു​ന്പെ​ട്ടി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന വ​ലി​യ​കാ​വ് ഒൗ​ഷ​ധ​സ​സ്യ ഉ​ദ്യാ​നം വ​ന​ത്തി​ന്‍റെ നാ​ശ​ത്തി​നെ​ന്നു പൊ​ന്ത​ൻ​പു​ഴ സ​മ​ര​സ​മി​തി. വ​ന​ത്തി​ലേ​ക്കു വ​ഴി വെ​ട്ടി​ത്തു​റ​ക്കാ​നും വ​ന​ത്തി​ലെ സ്വാ​ഭാ​വി​ക സ​സ്യാ​വ​ര​ണം ന​ശി​പ്പി​ച്ചു കൃ​ഷി ന​ട​ത്താ​നു​മാ​ണ് വ​നം​വ​കു​പ്പ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് സ​മി​തി കു​റ്റ​പ്പെ​ടു​ത്തി. ‌
ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ് വ​ലി​യ​കാ​വ്, അ​തി​നെ തോ​ട്ട​മാ​ക്കാ​നോ ക​ച്ച​വ​ട​താ​ത്പ​ര്യ​ത്തോ​ടെ ഉ​പ​യോ​ഗി​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കി. സു​പ്രീം കോ​ട​തി വ​ലി​യ​കാ​വ് വ​ന​ത്തി​ലെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​ക്കി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ബ​ജ​റ്റ് അം​ഗീ​കാ​രം കോ​ട​തി​യ ല​ക്ഷ്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്നും സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.
വ​ന​ത്തി​ന് പു​റ​ത്തു​ള്ള ക​ർ​ഷ​ക​രു​ടെ പ​ട്ട​യം ത​ട​ഞ്ഞി​രി​ക്കു​ന്ന വ​നം വ​കു​പ്പ്, ഉ​ദ്യാ​ന​പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ജ​ന​കീ​യ​മാ​യി നേ​രി​ടു​മെ​ന്ന് സ​മ​ര​സ​മി​തി വ​ക്താ​വ് ജ​യിം​സ് ക​ണ്ണി​മ​ല പ​റ​ഞ്ഞു. ‌